Connect with us

Screenima

latest news

എന്നെ കന്യാസ്ത്രീ ആക്കാന്‍ ചോദിച്ചിരുന്നു; ബീന ആന്റണി

തന്റെ വിവാഹത്തെക്കുറിച്ചും ഇന്റര്‍കാസ്റ്റ് വിവാഹത്തിനെത്തുടര്‍ന്ന് ഉണ്ടായ സംഭവങ്ങളെക്കുറിച്ചും മനസുതുറന്ന് നടി ബീന ആന്റണി. ഇന്റര്‍കാസ്റ്റ് വിവാഹത്തില്‍ തന്റെ അപ്പച്ചന് എതിര്‍പ്പില്ലായിരുന്നു എന്നും അദ്ദേഹത്തിന് മതം ഇഷ്ടമല്ലായിരുന്നു എന്നും ബീന ആന്റണി പറഞ്ഞു. തന്നെ കന്യാസ്ത്രീ ആക്കാന്‍ ചോദിച്ചതാണെന്നും എന്നാല്‍ അപ്പച്ചന്‍ സമ്മതിച്ചില്ലെന്നും നടി റിപ്പോര്‍ട്ടര്‍ ഫിലിംസിനോട് പറഞ്ഞു.

സ്ത്രീകള്‍ക്ക് കല്യാണം കഴിഞ്ഞാല്‍ സപ്പോര്‍ട്ട് വേണ്ട സമയം ആണ്. ഭര്‍ത്താവിന്റെ പക്കല്‍ നിന്നും അവരുടെ വീട്ടുകാരുടെ പക്കല്‍ നിന്നും. മനു ഓര്‍ത്തോഡോക്‌സ് ഹിന്ദു ഫാമിലിയില്‍ നിന്നാണ് വരുന്നത്. എന്നെ കല്യാണം കഴിക്കുന്ന എന്നത് വലിയ ടാസ്‌ക് ആയിരുന്നു അന്ന്. പക്ഷെ ഡാഡി സമ്മതിച്ചു. ഇന്റര്‍കാസ്റ്റ് ആണ് പ്രശ്‌നമാകും എന്ന് ഡാഡി പറഞ്ഞപ്പോള്‍ കാസ്റ്റ് ഒന്നും മാറ്റില്ല എന്ന് മനു പറഞ്ഞു. കല്യാണം കഴിപ്പിക്കുന്നില്ല എങ്കില്‍ ഇങ്ങനെ തന്നെ പൊക്കോളാം എന്ന് മനു പറഞ്ഞത് ഡാഡിക്ക് പ്രശ്‌നമായി. പക്ഷേ എന്റെ വീട്ടില്‍ ഒരു പ്രശ്‌നവും ഇല്ലായിരുന്നു. എന്റെ അപ്പച്ചന് മതം ഇഷ്ടമല്ല. പള്ളിയില്‍ പോകുന്നതൊന്നും പുള്ളിക്ക് ഇഷ്ടമല്ലായിരുന്നു. ഞാന്‍ കൊയറിലൊക്കെ ഉള്ള ആളായിരുന്നു.

ഞങ്ങള്‍ മൂന്ന് പെണ്‍കുട്ടികള്‍ ആയിരുന്നു. എന്നെ പള്ളിക്കാര്‍ കന്യാസ്ത്രീ ആക്കാന്‍ ചോദിച്ചു. എനിക്കും അതിന് സമ്മതമായിരുന്നു. എന്നാല്‍ അപ്പച്ചന്‍ അത് നടക്കില്ലെന്ന് പറഞ്ഞു. എന്റെ മക്കളില്‍ ആരെയും കന്യാസ്ത്രീ ആക്കില്ലെന്ന് പറഞ്ഞു. ചേച്ചിയുടെ കല്യാണത്തിന് ആണ് അദ്ദേഹം ആകെ പള്ളിയില്‍ കയറി ഞാന്‍ കണ്ടിട്ടുള്ളത്. കിടിലന്‍ ആന്റണി എന്നായിരുന്നു അപ്പച്ചനെ വിളിച്ചിരുന്നതും. അപ്പച്ചനെ പേടിച്ച് എന്നെ ആരും ലൈനടിക്കുക പോലും ചെയ്തിട്ടില്ല’, ബീന ആന്റണിയുടെ വാക്കുകള്‍.

Continue Reading
To Top