Connect with us

Screenima

latest news

എത്ര പണമുണ്ടാക്കിയിട്ടെന്താണ്, ഇതൊന്നും ഇവിടെ നിന്ന് കൊണ്ടുപോകുന്നില്ലല്ലോ;

പതിനഞ്ചാം വയസ്സില്‍ അഭിനയ ലോകത്തേക്ക് വന്നതാണ് തമന്ന ഭട്ടിയ . സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ അത്രയധികം മികച്ച കഥാപാത്രങ്ങള്‍ ചെയ്തു. തുടക്കത്തില്‍ തമിഴ്, തെലുങ്ക് സിനിമകളില്‍ മാത്രമാണ് കൂടുതല്‍ അഭിനയിച്ചിരുന്നത് എങ്കിലും ഇപ്പോള്‍ നടി ബോളിവുഡിലും സജീവമാണ്. അതിന് പുറമെ ഇപ്പോള്‍ ഒരു ജ്വല്ലരി ബ്രാന്റും ആരംഭിച്ചിട്ടുമ്ട്. തമന്ന ഫൈന്‍ ജ്വല്ലറി എന്ന് പേര് നല്‍കിയ ബിസിനസ് സംരംഭത്തിലൂടെ തമന്നയും ഒരു ഓണ്‍ട്രപ്രൊണര്‍ ആയിരിക്കുകയായാണ്.

എന്താണ് തമന്നയെ സംബന്ധിച്ച് സമ്പത്ത് സൃഷ്ടി? ഫോര്‍ബീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സമ്പത്തിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് നടി വ്യക്തമാക്കി. തന്നെ സംബന്ധിച്ച് പണം മാത്രമല്ല സമ്പത്ത് എന്നാണ് തമന്ന പറയുന്നത്.

ഞാന്‍ ഒരു കാര്യം മനസ്സിലാക്കിയിട്ടുണ്ട്, നമ്മള്‍ സമ്പാദിക്കുന്നതൊന്നും ആര്‍ക്കും ഇവിടെ നിന്ന് കൊണ്ടുപോകാന്‍ കഴിയില്ല. സമ്പത്തിനെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് അതാണ്. എനിക്ക് ഈ ചെയ്യുന്ന ജോലി അത്രമേല്‍ ഇഷ്ടമായതുകൊണ്ട് മാത്രമാണ് ഞാന്‍ ഇത് ചെയ്യുന്നത്. സമ്പാദ്യവും മൂല്യവും സ്വന്തമായൊരു വ്യക്തിത്വവും കെട്ടിപ്പടുക്കുന്ന ആ ഒരു പ്രക്രിയ ഞാന്‍ ശരിക്കും ആസ്വദിക്കുന്നുണ്ട്. അതുകൊണ്ട് എന്നെ സംബന്ധിച്ച് ആ ഒരു യാത്രയാണ് ഏറ്റവും പ്രധാനം.

ഇത്രയും സമ്പത്ത് വെച്ച് ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. ഒരാള്‍ക്ക് എത്ര പണമുണ്ടായിട്ടും അവസാനം എന്താണ് ചെയ്യാനാവുക? പണത്തിന് ഒരു പരിധിയുണ്ട്. ഒരു ഘട്ടം കഴിഞ്ഞാല്‍ അതിനെക്കൊണ്ട് നമുക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല, ചിലപ്പോള്‍ കഴിഞ്ഞേക്കാം; പക്ഷെ എന്റെ ലക്ഷ്യം മറ്റൊന്നാണ്. എനിക്ക് എന്തെങ്കിലും ചെയ്യണം, അത് അതിന്റെ പൂര്‍ണ്ണതയില്‍ എത്തിക്കണം എന്ന് മാത്രമേയുള്ളൂ

നമ്മുടെ ലക്ഷ്യങ്ങള്‍ വലുതാക്കിയില്ലെങ്കില്‍, നമ്മള്‍ കാണുന്ന സ്വപ്നങ്ങളോട് ചെയ്യുന്ന അനീതിയായിരിക്കും അത്. അതുകൊണ്ട് എന്നെ സംബന്ധിച്ച് എന്റെ സ്വാധീനവും കഴിവും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക എന്നതിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. അത് എനിക്ക് ഒരുപാട് സന്തോഷം തരുന്നു. എന്റെ ജീവിതയാത്രയും അങ്ങനെയായിരുന്നു. ഒരു കൃത്യമായ ലക്ഷ്യത്തോടെ ഞാന്‍ എന്തുകാര്യം ചെയ്തപ്പോഴും, അത് വലിയ വിജയമായി മാറിയിട്ടുണ്ട്. നമ്മള്‍ നേടിയത് സമൂഹത്തിന് തിരിച്ചു നല്‍കണം. അത് ജീവിതത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ പെട്ടെന്ന് ചെയ്യേണ്ട ഒന്നല്ല. നമ്മള്‍ വളരുന്നതിനൊപ്പം തന്നെ ചെയ്യേണ്ട കാര്യമാണത്- തമന്ന ഭട്ടിയ പറഞ്ഞു

Continue Reading
To Top