latest news
സിനിമയേക്കാള്‍ കൂടുതല്‍ എനിക്ക് പൈസ കിട്ടുന്നത് ഇന്‍സ്റ്റഗ്രാമില്‍ നിന്ന്
മലയാള സിനിമയിലെ യുവനടിമാരില്‍ ഫാഷന്‍ സെന്‍സുകൊണ്ടും നിലപാടുകൊണ്ടും എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് സാനിയ ഇയ്യപ്പന്‍. മികച്ചൊരു നടി എന്നതിലുപരി മികച്ച ഡാന്‍സറായും വലിയൊരു യാത്രാപ്രേമിയായും സാനിയയെ മലയാളി പ്രേക്ഷകര്‍ക്ക് നന്നായറിയാം. എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ക്കും കടുത്ത വിമര്‍ശനങ്ങള്‍ക്കും ഇരയാകേണ്ടി വന്നിട്ടുള്ള നടിമാരില്‍ ഒരാള്‍ കൂടിയാണ് താരം
ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങളെക്കുറിച്ചും, വ്യക്തിജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചും ‘വനിത’യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ്സുതുറക്കുകയാണ് സാനിയ.
സാനിയയുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ എപ്പോഴും മനോഹരമായ യാത്രാച്ചിത്രങ്ങളാല്‍ സമ്പന്നമാണ്. ഇതിനകം തന്നെ ഏകദേശം 16-ഓളം വിദേശരാജ്യങ്ങള്‍ താരം സന്ദര്‍ശിച്ചുകഴിഞ്ഞു. ഇത്രയധികം യാത്ര ചെയ്യാന്‍ എവിടെ നിന്നാണ് പണം ലഭിക്കുന്നത് എന്ന സോഷ്യല്‍ മീഡിയയിലെ സ്ഥിരം ചോദ്യത്തിന് താരം കൃത്യമായ മറുപടി നല്‍കുന്നുണ്ട്.
ചേച്ചിയെപ്പോലെ ട്രാവല്‍ ചെയ്യാന്‍ ആഗ്രഹമുണ്ട് എന്ന് ഒരുപാട് പേര്‍ എനിക്ക് മെസ്സേജ് അയക്കാറുണ്ട്. ഒപ്പം തന്നെ എവിടുന്നാണ് ഇത്രയും പൈസ എന്ന് ചോദിക്കുന്നവരുമുണ്ട്. സിനിമയേക്കാള്‍ കൂടുതല്‍ ഞാന്‍ പണം സമ്പാദിക്കുന്നത് ഇന്‍സ്റ്റഗ്രാമിലൂടെയാണ് എന്നതാണ് സത്യം. ഞാന്‍ നിരവധി ബ്രാന്‍ഡ് കൊളാബറേഷന്‍സ് ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ എന്റെ പല യാത്രകളും പൂര്‍ണ്ണമായും സ്‌പോണ്‍സേര്‍ഡ് ആയിട്ടുള്ളവയാണ്.’ – സാനിയ വ്യക്തമാക്കുന്നു
ഇന്‍സ്റ്റഗ്രാമില്‍ നേരിടുന്ന ക്രൂരമായ ബോഡി ഷെയ്മിങ്ങും നെഗറ്റീവ് കമന്റുകളും തന്നെ മാനസികമായി വല്ലാതെ തളര്‍ത്തുന്നുണ്ടെന്ന് സാനിയ തുറന്നുപറയുന്നു. ആളുകളുടെ ഇരട്ടത്താപ്പിനെക്കുറിച്ച് താരം പറയുന്നതിങ്ങനെ: ‘ഞാന്‍ സാരിയുടുത്ത് ഫോട്ടോ പങ്കുവെച്ചാല്‍ ‘അമ്മച്ചിക്ക് പ്രായമായി’ എന്ന് പറഞ്ഞ് കളിയാക്കും. ഇനി ബീച്ചിലിരിക്കുമ്പോള്‍ ബിക്കിനി ധരിച്ചാല്‍ ‘സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെടുന്നു’ എന്ന് പറഞ്ഞ് മോശം കമന്റുകളിടും. എന്ത് ചെയ്താലും കുറ്റം പറയുന്ന രീതിയാണിത്. ഇത്തരം കമന്റുകള്‍ എന്റെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കാന്‍ തുടങ്ങിയതോടെയാണ് ഞാന്‍ ഇപ്പോള്‍ ഫോട്ടോഷൂട്ടുകള്‍ ചെയ്യുന്നത് പരമാവധി കുറച്ചത്.’
തന്റെ വിവാഹത്തെക്കുറിച്ചുള്ള ചിന്തകളും സാനിയ അഭിമുഖത്തില്‍ പങ്കുവെച്ചു. ‘കഴിഞ്ഞ ദിവസം എന്റെ കൂടെ പഠിച്ച ഒരു കുട്ടിയുടെ കല്യാണം ഉറപ്പിച്ചു എന്ന് പറഞ്ഞ് വിളിച്ചപ്പോള്‍, എനിക്കും കല്യാണപ്രായമായി എന്ന് ഞാന്‍ അമ്മയോട് തമാശയായി പറഞ്ഞു. എനിക്ക് വിവാഹം കഴിക്കാന്‍ ഇഷ്ടമാണ്, വിവാഹം കഴിക്കില്ല എന്നൊന്നും ഞാന്‍ പറയില്ല. പക്ഷേ, ഉടനെ ഒന്നും വിവാഹം ഉണ്ടാകില്ല. അതിന് ഇനിയും ഒരുപാട് സമയമുണ്ട്,’ സാനിയ വ്യക്തമാക്കി.
