Categories: latest news

‘വീട്ടിലെ കാര്യം നാട്ടുകാര്‍ അറിയേണ്ട കാര്യമില്ല’, അമ്മയില്‍ പുതിയ തലമുറ വരുമെന്ന് ചാലി പാല

താരസംഘടയായ അമ്മയിലെ ഭരണസമിതി കഴിഞ്ഞദിവസം രാജിവെച്ചിരുന്നു. സംഘടനയിലെ അംഗങ്ങളുടെ കൂടുതല്‍ പ്രതികരണങ്ങളാണ് പുറത്തുവന്നു. പുതിയതലമുറ വരണമെന്നാണ് നടന്‍ ചാലി പാലയുടെ ആവിശ്യം. വീട്ടില്‍ ഒതുങ്ങേണ്ട കാര്യം നാട്ടുകാര്‍ മുഴുവന്‍ അറിയേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അമ്മ എന്ന് പറയുന്നത് എന്റെ സ്വന്തം അമ്മയ്ക്ക് തുല്യമാണ്. ചങ്ക് പൊടിയുന്നു സത്യത്തില്‍. ഇത്രയും കാലമായിട്ട് ഉണ്ടായിരുന്ന ഐക്യമത്യവും യോജിപ്പും, എല്ലാവരും നല്ല സ്‌നേഹത്തിലായിരുന്നു. ഇപ്പോഴതെല്ലാം അങ്ങോട്ടും ഇങ്ങോട്ടും ചിതറി. തേങ്ങ ചാണകത്തില്‍ വീണത് പോലെയായി. എന്തൊക്കെയോ സംഭവിച്ചു. എനിക്ക് വലിയ വിഷമമാണ്. ശ്വേത അംഗത്വം രാജിവച്ചത് അപ്പോഴത്തെ മാനസികാവസ്ഥയിലാണ്. സഹിക്കാനും ക്ഷമിക്കാനും പൊറുക്കാനും പറ്റുന്ന കാര്യങ്ങളാണ്. പെറുക്കാന്‍ പറ്റാത്ത കാര്യങ്ങളൊന്നും ആരും ചെയ്തിട്ടില്ല. എല്ലാം ഒരു അണ്ടര്‍സ്റ്റാന്റിംഗ് ആണ്. നമ്മുടെ വീട്ടില്‍ ഒതുങ്ങേണ്ട കാര്യം നാട്ടുകാര്‍ മുഴുവന്‍ അറിയേണ്ട കാര്യമില്ല. ഇനി പുതിയ തലമുറ വരും’, -ചാലി പാല പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

ലുക്കിൽ മാറ്റം വരുത്തി അഥുല്യ ചന്ദ്ര

നടി അഥുല്യ ചന്ദ്രയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ…

43 minutes ago

‘തുടക്കം’ പുതിയ ടീസർ എത്തി

വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിച്ച ‘തുടക്കം’…

47 minutes ago

വീണുപോയപ്പോഴാണ് ഞാന്‍ മദ്യപാനത്തിലേക്ക് പോയത്; ഭഗത്

കരിയറിലും ജീവിതത്തിലും പതിയെ വീണും എഴുന്നേറ്റും മുന്നോട്ടുപോകുന്ന…

8 hours ago

കരിയറിന്റെ തുടക്കകാലത്തേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനം മാത്രം; മമിത

ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയാണ് മമിത…

8 hours ago

വിജയിയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ തിളങ്ങി തൃഷ

ചെന്നൈ: സിനിമാ താരവും ടിവികെ നേതാവുമായ വിജയി…

8 hours ago

അദ്ദേഹമാണ് തന്റെ അടുത്ത സുഹൃത്ത്; ദുല്‍ഖറിനെക്കുറിച്ച് അനുപമ

സിനിമാ ഇന്‍ഡസ്ട്രിയിലെ തന്റെ സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തി നടി…

8 hours ago