Gossips
അതിമനോഹര ചിത്രം, അടുത്ത ബ്ലോക്ബസ്റ്ററിനായി മോഹന്‍ലാല്‍
Published on
ബ്ലോക്ബസ്റ്റര്‍ തുടരും എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും ഒന്നിക്കുന്ന അതിമനോഹരത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയുടെ ലോക്കേഷന്‍ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.
ലാല്‍ പൊലീസ് വേഷത്തില്‍ സിനിമയിലുളള ലോക്കേഷന്‍ ചിത്രമാണ് ബിനുപപ്പു പങ്കുവെച്ചത്. ഫസ്റ്റ് ലുക്കും ടൈറ്റില്‍ പോസ്റ്ററുമൊക്കെ നേരത്തെ പുറത്ത് വന്നിരിക്കുന്നത്. 90 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയായി. ജൂണ്‍ അവസാന വാരത്തില്‍ മോഹന്‍ലാല്‍ യുറോപ്യന്‍ പര്യടനം ആരംഭിക്കുന്നുകൊണ്ട് പുതിയഷെഡ്യൂള്‍ വൈകും. ജൂലൈ പകുതിയോടെ വീണ്ടും ചിത്രീകരണം ആരംഭിക്കും.
ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിച്ച് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് അതിമനോഹരം. സെന്‍ട്രല്‍ പിക്ച്ചേഴ്സ് ആണ് ഈ ചിത്രം പ്രദര്‍ശനത്തി നെത്തിക്കുന്നത്.
.
