Categories: latest news

ആദ്യ കീമോതെറാപ്പി, ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ രേണുസുധി

ജീവിതത്തിലെ രോഗ കാലത്തിലൂടെ കടന്നുപോകുകയാണ് രേണുസുധി. കാന്‍സറിന്റെ മൂന്നാം ഘട്ടത്തോട് പോരാടുകയാണ് അവര്‍. ആശുപത്രിയും വീടുമായി കഴിയുന്ന രേണു തന്റെ ഇപ്പോഴുളള മാനസികാവസ്ഥയെ കുറിച്ച് നേരത്തെ തുറന്നുപറഞ്ഞിരുന്നു. തന്റെ ആദ്യ കീമോതെറാപ്പിക്ക് ശേഷമുള്ള ആരോഗ്യസ്ഥിതി പ്രിയപ്പെട്ടവരുമായി പങ്കുവെച്ചിരിക്കുകയാണ്. കഠിനമായ ശാരീരിക ബുദ്ധിമുട്ടുകളിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്നും പ്രതിസന്ധി ഘട്ടത്തില്‍ തനിക്ക് പൂര്‍ണ പിന്തുണയുമായി കൂടെയുള്ളത് സ്വന്തം ചേച്ചിയാണെന്നും രേണു പറയുന്നു.

മൂന്നാഴ്ച കൂടുമ്പോള്‍ ഒരു കീമോ വച്ച് ആറ് കീമോയാണ് ചികിത്സയുടെ ആദ്യ ഘട്ടത്തില്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതിനുശേഷം സര്‍ജറിക്കും പദ്ധതിയിട്ടിട്ടുണ്ടെന്നും രേണു വ്യക്തമാക്കി.

തന്റെ പേരില്‍ സോഷ്യല്‍മീഡയില്‍ നടക്കുന്ന വ്യാജപ്രചാരണങ്ങളില്‍ പ്രിതികരണവുമായി രേണു സുധി. തനിക്ക് വേണ്ടി ആരും പണപിരിവ് നടത്തേണ്ടതില്ലെന്നും യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞു. രോഗം മാറില്‍ മാത്രമല്ലെന്നും കക്ഷം, ഹ്യദയത്തിലെ മസില്‍ എന്നിവടങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നും ചികിത്സാച്ചെലവുകള്‍ കണ്ടെത്താനാണ് യൂട്യൂബ് ചാനല്‍ നടത്തുന്നതെന്നും രേണുസുധി പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

ലുക്കിൽ മാറ്റം വരുത്തി അഥുല്യ ചന്ദ്ര

നടി അഥുല്യ ചന്ദ്രയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ…

41 minutes ago

‘തുടക്കം’ പുതിയ ടീസർ എത്തി

വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിച്ച ‘തുടക്കം’…

46 minutes ago

വീണുപോയപ്പോഴാണ് ഞാന്‍ മദ്യപാനത്തിലേക്ക് പോയത്; ഭഗത്

കരിയറിലും ജീവിതത്തിലും പതിയെ വീണും എഴുന്നേറ്റും മുന്നോട്ടുപോകുന്ന…

8 hours ago

കരിയറിന്റെ തുടക്കകാലത്തേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനം മാത്രം; മമിത

ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയാണ് മമിത…

8 hours ago

വിജയിയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ തിളങ്ങി തൃഷ

ചെന്നൈ: സിനിമാ താരവും ടിവികെ നേതാവുമായ വിജയി…

8 hours ago

അദ്ദേഹമാണ് തന്റെ അടുത്ത സുഹൃത്ത്; ദുല്‍ഖറിനെക്കുറിച്ച് അനുപമ

സിനിമാ ഇന്‍ഡസ്ട്രിയിലെ തന്റെ സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തി നടി…

8 hours ago