latest news
മിനി സ്‌ക്രീനില്‍ നിന്ന് വരുന്നവര്‍ക്ക് ബിഗ് സ്‌ക്രീനില്‍ ആരും ചാന്‍സ് കൊടുക്കാറില്ല; ബീന ആന്റണി
വര്‍ഷങ്ങളായി ടെലിവിഷന്‍ പരമ്പരകളില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ് ബീന ആന്റണി. ചിദംബരം സംവിധാനം ചെയ്ത ബാലന്‍ എന്ന ചിത്രത്തിലൂടെ ബി?ഗ് സ്‌ക്രീനിലേക്ക് ഒരു മടങ്ങി വരവ് നടത്തിയിരിക്കുകയാണ് ബീന ഇപ്പോള്‍. ഷംനാത്ത എന്ന ‘ബാലനി’ലെ ബീനയുടെ കഥാപാത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മിനി സ്‌ക്രീനില്‍ നിന്ന് വരുന്നവര്‍ക്ക് ബി?ഗ് സ്‌ക്രീനില്‍ ആരും ചാന്‍സ് കൊടുക്കാറില്ലെന്ന് പറയുകയാണ് ബീന.
ബാലന്‍ അണിയറപ്രവര്‍ത്തകര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നടി. ‘കുറേ വര്‍ഷമായി ഞാനിങ്ങനെ സീരിയലില്‍ തന്നെ നില്‍ക്കുകയായിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് ഇറങ്ങിയപ്പോള്‍ എനിക്ക് ഭയങ്കര സങ്കടമായിരുന്നു. ഒന്നാമത് ഞാന്‍ മഞ്ഞുമ്മല്‍കാരിയാണ്. അവിടുത്തെ ഒരു ആക്ടസ് ആണ്.
ചിദംബരവും ?ഗണപതിയും സീരിയലില്‍ എന്റെ മക്കളായിട്ട് അഭിനയിച്ചിട്ടുണ്ട്. ചിദംബരം ആലിപ്പഴത്തില്‍ എന്റെ മകനായിരുന്നു. എത്രയോ വര്‍ഷം എന്റെ മകനായിരുന്നു. ?ഗണപതിയാണെങ്കില്‍ കുഞ്ഞാലി മരക്കാറിലും. ഉമ്മയും മോനും ആയിട്ടാണ് ഞങ്ങള്‍ അതില്‍ അഭിനയിച്ചത്. ഇവര്‍ രണ്ടു പേരും എന്നെ പരി?ഗണിച്ചില്ലല്ലോ എന്നൊരു സങ്കടം എനിക്കുണ്ടായിരുന്നു.
എന്നിട്ട് ഞാന്‍ ചിദംബരത്തിന് ഒരു മെസേജ് ഇന്‍സ്റ്റ?ഗ്രാമില്‍ ഇട്ടു. അമ്മയായ എന്നെ പരി?ഗണിച്ചില്ലല്ലോ എന്ന് പറഞ്ഞ്. പക്ഷേ അതവന്‍ മൈന്‍ഡ് ചെയ്തില്ല’.- ബീന ആന്റണി പറഞ്ഞു. ‘മിനി സ്‌ക്രീനിലുള്ളവര്‍ക്ക് പൊതുവേ ബി?ഗ് സ്‌ക്രീനില്‍ ആരും ചാന്‍സ് കൊടുക്കാറില്ല. എനിക്ക് ആദ്യമായിട്ടാണ് കിട്ടിയത്. പൊതുവേ പറയുന്നത്, സീരിയലില്‍ അഭിനയിച്ച് കഴിഞ്ഞാല്‍ പിന്നെ അവരെ കൊള്ളില്ല, ഭയങ്കര ഓവര്‍ ആക്ടിങ് ആണ്.
അവര്‍ക്ക് അഭിനയിക്കാന്‍ അറിയില്ല എന്നൊക്കെ പറഞ്ഞ് എപ്പോഴും തഴയപ്പെടുന്നത് ആണ്. ?ഗണപതി എന്തോ അങ്ങനെയൊരു റിസ്‌ക് എടുത്തു. ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് 35 വര്‍ഷമായി. പണ്ട് ഏകദേശം 30 ഓളം സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. യോദ്ധ പോലെയുള്ള ഒരുപാട് നല്ല സിനിമകളുടെ ഭാ?ഗമാകാന്‍ കഴിഞ്ഞിട്ടുണ്ട്. സത്യം പറഞ്ഞാല്‍ എനിക്ക് അത്ര നല്ല അഭിനയമൊന്നും അറിയില്ല.
അന്ന് പിന്നെ ചെറു പ്രായം കൂടിയായിരുന്നല്ലോ. ഇപ്പോഴൊക്കെ പിന്നെ സീരിയലില്‍ ഇത്രയും ചെയ്തതിന്റെ ഒരു അനുഭവത്തിന്റെ പുറത്ത് ഇവര്‍ പറയുന്നതുപോലെ കഥാപാത്രത്തെ ഉള്‍ക്കൊണ്ട് ചെയ്യാനുള്ള ഒരു കോണ്‍ഫിഡന്‍സൊക്കെയുണ്ട്. പണ്ട് അത്രയ്‌ക്കൊന്നും അറിയില്ലല്ലോ. നമ്മളിങ്ങനെ പേടിച്ചു നില്‍ക്കുമല്ലോ.
എത്ര സീരിയലിറങ്ങി, എത്ര അവാര്‍ഡ് കിട്ടി എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. എനിക്ക് മൂന്ന് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയിട്ടുണ്ട്. ബീന ആന്റണി എന്ന് പറഞ്ഞ് അവിടെ രേഖപ്പെടുത്താന്‍ ഒന്നും ഒരു കഥാപാത്രം പോലുമുണ്ടാകില്ല.
അപ്പോള്‍ എത്ര തലമുറ കഴിഞ്ഞാലും എന്നിലുള്ള അഭിനേത്രിയുടെ എന്തെങ്കിലും കുറച്ച് എവിടെയെങ്കിലും രേഖപ്പെടുത്തണമെന്ന് ഭയങ്കര ആ?ഗ്രഹമായിരുന്നു. അതിന് ദൈവം സഹായിച്ചുവെന്ന് മാത്രമേ ഞാനിപ്പോള്‍ പറയുന്നുള്ളൂ’.- ബീന ആന്റണി പറഞ്ഞു.
