Categories: latest news

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍, ‘ഉയിര്‍’ ടീസര്‍

ജോസഫിന് ശേഷം എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘ഉയിര്‍’ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു പ്രധാന വേഷത്തില്‍ എത്തുന്നു. ദുരൂഹമായ ഒരു മരണവും തുടര്‍ന്നുള്ള അന്വേഷണവുമാണ് സിനിമ.

റോഷന്‍ മാത്യുവിനൊപ്പം നടന്‍ ബൈജു സന്തോഷ് മുഴുനീള പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിനീത് തട്ടില്‍, ദിവ്യ എം നായര്‍, സന്തോഷ് ത്രിവിക്രമന്‍, ഷാജു ശ്രീധര്‍, ശ്രീകാന്ത് മുരളി, വിനോദ് സാഗര്‍, അതുല്യ ചന്ദ്ര, ശ്രുതി മേനോന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ബോളിവുഡിലെ പ്രമുഖ അഭിനേതാക്കളായ സയാമി ഖേര്‍, മഹേഷ് ഷെട്ടി എന്നിവരും ചിത്രത്തില്‍ നിര്‍ണ്ണായക അതിഥി വേഷങ്ങളില്‍ എത്തുന്നുണ്ട്. കൂര്‍ഗ്ഗ്, തലശ്ശേരി, പാലക്കാട്, കൊച്ചി, മുംബൈ എന്നീ ലൊക്കേഷനുകളിലായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്.

അനില മൂര്‍ത്തി

Recent Posts

ലുക്കിൽ മാറ്റം വരുത്തി അഥുല്യ ചന്ദ്ര

നടി അഥുല്യ ചന്ദ്രയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ…

41 minutes ago

‘തുടക്കം’ പുതിയ ടീസർ എത്തി

വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിച്ച ‘തുടക്കം’…

45 minutes ago

വീണുപോയപ്പോഴാണ് ഞാന്‍ മദ്യപാനത്തിലേക്ക് പോയത്; ഭഗത്

കരിയറിലും ജീവിതത്തിലും പതിയെ വീണും എഴുന്നേറ്റും മുന്നോട്ടുപോകുന്ന…

8 hours ago

കരിയറിന്റെ തുടക്കകാലത്തേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനം മാത്രം; മമിത

ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയാണ് മമിത…

8 hours ago

വിജയിയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ തിളങ്ങി തൃഷ

ചെന്നൈ: സിനിമാ താരവും ടിവികെ നേതാവുമായ വിജയി…

8 hours ago

അദ്ദേഹമാണ് തന്റെ അടുത്ത സുഹൃത്ത്; ദുല്‍ഖറിനെക്കുറിച്ച് അനുപമ

സിനിമാ ഇന്‍ഡസ്ട്രിയിലെ തന്റെ സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തി നടി…

8 hours ago