latest news
‘ചിന്ന ചിന്ന ആസൈ’ ഇന്ന് തീയേറ്ററുകളില്‍
Published on
മധുബാല, ഇന്ദ്രന്‍സ് എന്നിവര്‍ പ്രധാനകഥാപത്രത്തെ അവതരിപ്പിക്കുന്ന ‘ചിന്ന ചിന്ന ആസൈ’ ഇന്ന് തീയേറ്ററുകളിലെത്തും. വര്‍ഷാ വാസുദേവ് ഒരുക്കിയ ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് ബാബുജിയാണ് സിനിമ നിര്‍മ്മിക്കുന്നത്
ടീസര്‍ ട്രെയിലര്‍ ഇതിനോടകം തരംംഗമായി.
പ്രണയവും വൈകാരിക നിമിഷങ്ങളും സംഗീതവും എല്ലാം കോര്‍ത്തിണക്കി മനോഹരമായി കഥ പറയുന്ന ഒരു ഫീല്‍ ഗുഡ് ഡ്രാമ ആണ് സിനിമ. ഹ്രസ്വചിത്രം ‘എന്റെ നാരായണിക്ക്’ ശേഷം വര്‍ഷ വാസുദേവ് ഒരുക്കുന്ന ആദ്യ ഫീച്ചര്‍ ഫിലിം കൂടിയാണിത്.
അപര്‍ണ്ണ ബാലമുരളി, വിഷ്ണു അഗസ്ത്യ, തമ്പി രാമയ്യ, കാളി വെങ്കട്, ജാഫര്‍ സാദിഖ്, സായ് ജനനി എന്നിവരാണ് മറ്റുപ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.
