Connect with us

Screenima

latest news

വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. കഴിഞ്ഞ ഞായറാഴ്ച വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തെലങ്കാനയിലെ നാഗര്‍കുര്‍ണൂല്‍ ജില്ലയിലുള്ള തുമ്മന്‍പേട്ട് ഗ്രാമത്തിലെത്തിയത് വൈറലായി മാറിയിരുന്നു. തങ്ങളുടെ വിവാഹസമയത്ത് ആ പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ മിടുക്കരായ വിദ്യാര്‍ഥികളെ പഠനത്തില്‍ സഹായിക്കുമെന്ന് താരദമ്പതികള്‍ വാഗ്ദാനം ചെയ്തിരുന്നു.

ഇപ്പോഴിതാ സ്‌കൂളില്‍ വച്ചുള്ള രശ്മികയുടെ പ്രസം?ഗമാണ് ആരാധകരേറ്റെടുത്തിരിക്കുന്നത്. രശ്മിക മന്ദാന ദേവരകൊണ്ട എന്നാണ് ചടങ്ങില്‍ നടി സ്വയം പരിചയപ്പെടുത്തിയത്. ‘ഞാന്‍ ഇന്ന് കൂടുതല്‍ സംസാരിക്കുന്നില്ല, എങ്കിലും ‘ദ് ദേവരകൊണ്ട ഫൗണ്ടേഷന്‍’ വഴി നമ്മള്‍ ഇന്ന് നല്ലൊരു കാര്യത്തിന് തുടക്കം കുറിക്കുകയാണ്.

എന്റെ ഭര്‍ത്താവിന്റെ അച്ഛന്റെ ഗ്രാമമായ അച്ചാമ്പെട്ടില്‍ നിന്നും തുമ്മന്‍പേട്ടില്‍ നിന്നും തന്നെ ഇത് തുടങ്ങണമെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ഇന്ന് നിങ്ങളുടെ മുന്നില്‍ വന്ന് രശ്മിക മന്ദാന ദേവരകൊണ്ടയായി സംസാരിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് വലിയ സന്തോഷവും ആവേശവുമുണ്ട്.- എന്നായിരുന്നു രശ്മിക പറഞ്ഞത്.

വിജയ് ദേവരകൊണ്ടയുടെ പിതാവ് ജനിച്ച തുമ്മന്‍പേട്ട് ഗ്രാമത്തിലെ മിടുക്കരായ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തെ സഹായിക്കുന്നതിനായാണ് ഇരുവരും ഒരു സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. തങ്ങളുടെ വിവാഹത്തിന് തൊട്ടുപിന്നാലെ ഈ ഗ്രാമത്തിലെ പുതിയ വീട്ടില്‍ വെച്ചു നടന്ന ഗൃഹപ്രവേശ ചടങ്ങിലും സത്യനാരായണ വ്രത പൂജയിലുമാണ് ഇരുവരും ആദ്യമായി ഈ പദ്ധതിയെക്കുറിച്ച് പ്രഖ്യാപിച്ചത്.

‘ദ് ദേവരകൊണ്ട ഫൗണ്ടേഷന്‍’ വഴി അച്ചാമ്പെട്ട് മണ്ഡലത്തിലെ 44 സര്‍ക്കാര്‍ സ്‌കൂളുകളിലെ 9, 10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഈ വിദ്യാഭ്യാസ സഹായം ലഭിക്കുക. പ്രതികൂല സാഹചര്യങ്ങളിലും പഠനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച 180 മിടുക്കരായ വിദ്യാര്‍ഥികളുടെ പട്ടിക ദമ്പതികള്‍ ചടങ്ങില്‍ പുറത്തുവിട്ടു.

ഈ കുട്ടികളുടെ തുടര്‍ന്നുള്ള വിദ്യാഭ്യാസ ചെലവുകള്‍ ഫൗണ്ടേഷന്‍ ഏറ്റെടുക്കും. ‘രണബാലി’ എന്ന ചിത്രത്തിലാണ് രശ്മികയും വിജയ്യും ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സെപ്റ്റംബര്‍ 11-ന് ചിത്രം തിയറ്ററുകളില്‍ എത്തും.

Continue Reading
To Top