Connect with us

Screenima

latest news

നല്ല വേദനയുണ്ട്, തുറന്ന് പറഞ്ഞ് രേണു

സോഷ്യല്‍ മീഡിയ താരം രേണു സുധി തനിക്ക് കാന്‍സറാണെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ രേണു എത്രയും വേ?ഗം സുഖം പ്രാപിക്കട്ടെ എന്നാശംസിച്ചു കൊണ്ട് നിരവധി പേര്‍ രം?ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കാന്‍സര്‍ ചികിത്സയുടെ ആദ്യ ഘട്ടം തുടങ്ങിയെന്ന് പറയുകയാണ് രേണു. ആശുപത്രിയില്‍ പോയി പിക് ലൈന്‍ ഇട്ടുവെന്നും കീമോ ഉടന്‍ തുടങ്ങുമെന്നും രേണു പറഞ്ഞു.

നല്ല വേദനയുണ്ടെന്നും എല്ലാവരും തനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നും രേണു സുധി ഇന്‍സ്റ്റ?ഗ്രാമില്‍ കുറിച്ചു. എത്രയും പെട്ടെന്ന് എല്ലാം ഭേദമാകട്ടെ എന്നാണ് പലരും ആശംസിക്കുന്നത്. ‘ദൈവം എപ്പോഴും കൂടെയുണ്ടാകും കൈവിടില്ല’ എന്നാണ് നടി തെസ്‌നിഖാന്‍ കുറിച്ചത്. കഴിഞ്ഞ ദിവസമാണ് തനിക്ക് കാന്‍സര്‍ ആണെന്ന് രേണു വെളിപ്പെടുത്തുന്നത്.

രോഗം മൂന്നാം സ്റ്റേജിലാണെന്നും ഹൃദയത്തിലെ മസിലുകളിലേക്കും ശ്വാസകോശത്തിലേക്കും കാന്‍സര്‍ വ്യാപിച്ചതായും അവസ്ഥ അല്പം മോശമാണെന്നും രേണു വ്യക്തമാക്കിയിരുന്നു. 15 വയസുള്ളപ്പോഴാണ് തനിക്ക് ബ്രെസ്റ്റില്‍ ഒരു മുവ കണ്ടെത്തിയതെന്നും എന്നാല്‍ അത് അത്ര കാര്യമാക്കിയിരുന്നില്ല എന്നും രേണു പറഞ്ഞിരുന്നു.

ചികിത്സക്കായി തനിക്ക് പണം ആവശ്യമാണെന്നും അതാണ് തെറി വിളികള്‍ കേട്ടിട്ടും സബ്‌സ്‌ക്രിപ്ഷനുകളുമായി മുന്നോട്ട് പോയതെന്നും രേണു സുധി വെളിപ്പെടുത്തയതും ആരാധകരെ വിഷമിപ്പിച്ചിരുന്നു. ‘ചികിത്സയ്ക്ക് പൈസ ആവശ്യമാണ്. അതുകൊണ്ടാണ് എല്ലാം അറിഞ്ഞിട്ടും മിണ്ടാതെ പോയത്.

സബ്‌സ്‌ക്രിപ്ഷന്റെ ഒക്കെ ചീത്ത കേട്ടിട്ടും ഞാന്‍ മുന്നോട്ട് വന്നത്. നമുക്ക് ആവശ്യങ്ങളുള്ളത് കൊണ്ടാണ്. തെറികള്‍ കേട്ടിട്ടും അതൊന്നും കളയാതെ ഇപ്പോഴും മുന്നോട്ട് പോകുന്നു. പ്രൈവറ്റ് ആശുപത്രിയില്‍ വച്ച് ഇക്കാര്യം അറിഞ്ഞതിന് ശേഷമാണ് സബ്‌സ്‌ക്രിപ്ഷന്‍ ചെയ്തത്. തുടക്ക സമയമായിരുന്നു അത്.

എന്നെങ്കിലും ചികിത്സ ആവശ്യമാണെന്ന് എനിക്ക് അറിയാമായിരുന്നു. വീട്ടുകാരോട് എത്രനാള്‍ മറച്ച് വയ്ക്കും. എന്നാലും ആവശ്യം വരും. അന്നും നമുക്കാരും ഒന്നും കൊണ്ടുതരാനില്ല. അതുകൊണ്ട് നമുക്ക് കിട്ടുന്ന വരുമാനം സബ്‌സ്‌ക്രിപ്ഷന്‍ ആയാലും യൂട്യൂബ് ആയാലും മുന്നോട്ട് കൊണ്ടുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്.

അതൊരു വരുമാനം ആണ്. പിന്നെ ആല്‍ബങ്ങളും കാര്യങ്ങളുമായി മുന്നോട്ട് പോകാമെന്ന് വിചാരിച്ചു. ട്രീറ്റ്‌മെന്റ് ചെയ്യണം. ബാക്കി എല്ലാം ദൈവത്തിന്റെ കയ്യിലല്ലേ. ഞാന്‍ ഡൗണ്‍ ആകില്ല. ഇങ്ങനെ തന്നെ ഞാന്‍ മുന്നോട്ട് പോകും’.- എന്നായിരുന്നു അടുത്തിടെ ഒരഭിമുഖത്തില്‍ രേണു പറഞ്ഞത്.

Continue Reading
To Top