Connect with us

Screenima

latest news

നിന്നെ ഓര്‍ക്കാതെ ഒരു ദിവസവും കടന്നുപോവുന്നില്ല; കുറിപ്പുമായി ഡിംപിള്‍

കുടുംബ വിശേഷങ്ങളാണ് ഡിംപിള്‍ റോസും ഡിവൈനുമൊക്കെ വ്ളോഗിലൂടെ പങ്കുവെക്കാറുള്ളത്. ഡോണുമായുള്ള വിവാഹത്തോടെയാണ് ഡിവൈന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായത്. രജിസ്റ്റര്‍ വിവാഹമായിരുന്നു ഇവരുടേത്. പിന്നീടാണ് പള്ളിയില്‍ വെച്ച് വിവാഹം നടത്തിയത്. വിശേഷങ്ങളെല്ലാം വ്ളോഗിലൂടെയായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഡിംപിളിന്റെ മകനായ പാച്ചുവിന്റെ പിറന്നാളും, കെസ്റ്ററിനെ നഷ്ടമായതിനെക്കുറിച്ചും, അന്നത്തെ അനുഭവങ്ങളെക്കുറിച്ചുമൊക്കെ വാചാലരായിരിക്കുകയാണ് ഡിംപിളും, ഡിവൈനും. അടുത്തിടെയായിരുന്നു പാച്ചുവിനൊരു സര്‍ജറി നടത്തിയത്. മതാചാര പ്രകാരമുള്ള ചടങ്ങെന്നായിരുന്നു നേരത്തെ കരുതിയത്. നിരന്തരമായി പനി വരാന്‍ തുടങ്ങിയപ്പോഴായിരുന്നു യൂറിന്‍ ടെസ്റ്റ് ചെയ്തത്. അതിന് ശേഷമായിരുന്നു സര്‍ജറി വേണമെന്ന് പറഞ്ഞത്. അധികം വൈകാതെ തന്നെ അത് ചെയ്തുവെന്നും ഡിംപിള്‍ പറഞ്ഞിരുന്നു.

പാച്ചുവിന്റെ പിറന്നാള്‍ ദിവസം എല്ലാവരും പള്ളിയിലേക്ക് പോയിരുന്നു. ഒരു ദിവസം സന്തോഷമാണെങ്കില്‍ അടുത്ത ദിവസം ദു:ഖം. അതാണ് ജൂണ്‍ 14, 15. പാച്ചുവിനെ കിട്ടിയതിന്റെ പിറ്റേ ദിവസമാണ് കെസ്റ്ററിന്റെ വിയോഗം. അഞ്ച് വര്‍ഷം മുന്‍പ് ഒരു കുഞ്ഞ് ബോക്സിലാക്കി അവനെ അടക്കം ചെയ്യാന്‍ വന്നതാണ് പള്ളിയിലേക്ക്. അവിടെ നിന്നപ്പോള്‍ അതൊക്കെയാണ് ഓര്‍മ്മ വന്നത്. ആര്‍ക്കും ജീവിതത്തില്‍ ഇങ്ങനെയൊരു അനുഭവം ഉണ്ടാവരുത്. ജനിച്ചിട്ട് മണിക്കൂറുകളോളമാണ് ഭൂമിയില്‍ നിന്നത്. സ്വന്തം അമ്മയുടെ കൈയ്യില്‍ പോലും കൊടുക്കാന്‍ പറ്റിയില്ല. ആ ഒരു നിമിഷം ഒട്ടും ഡൈജസ്റ്റ് ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നില്ല ആ അവസ്ഥയെന്നും ഡിവൈന്‍ പറയുന്നു.

ഡിംപിളും വ്ളോഗിലൂടെയായി നഷ്ടമായ മകനെക്കുറിച്ച് സംസാരിക്കാറുണ്ട്. പ്രസവ ശേഷം മക്കള്‍ എന്‍ ഐസിയുവില്‍ ആയിരുന്നു. ഒരാള്‍ നഷ്ടമായ വിവരം ആ സമയത്ത് ഡിവൈനെ അറിയിച്ചിരുന്നില്ല. അടക്കം ചെയ്തതിന് ശേഷമായിരുന്നു അറിയിച്ചത്. അവനെയൊന്ന് കാണാന്‍ പോലും പറ്റിയില്ല. കെസ്റ്റര്‍ എന്നായിരുന്നു അവന് പേരിട്ടത്. അവനെ എപ്പോഴും ഓര്‍ക്കാറുണ്ട്. കൂടെയുണ്ടായിരുന്നുവെങ്കില്‍ എന്ന് ആലോചിക്കാറുണ്ട്. ഈ ജന്മം എനിക്ക് നിന്നെ മറക്കാന്‍ കഴിയില്ല. എല്ലാവരും എന്നോട് മറക്കാനൊക്കെ പറഞ്ഞിരുന്നു. അമ്മയ്ക്ക് അങ്ങനെ മറക്കാനാവുമോ.

അമ്മയോട് മോന് ദേഷ്യമുണ്ടോ, അവസാനമായി അമ്മയ്ക്ക് ഒന്ന് കാണാന്‍ പോലും കഴിഞ്ഞില്ല എന്നുമായിരുന്നു നേരത്തെ ഡിംപിള്‍ പറഞ്ഞത്. എന്ത് കാര്യം ചെയ്യുമ്പോഴും അവനെയും മനസില്‍ ഓര്‍ക്കും. രണ്ടുപേര്‍ക്ക് വേണ്ടിയാണ് പ്രാര്‍ത്ഥിച്ചത്. എന്നാല്‍ ഒരാളെ മാത്രമാണ് ദൈവം തന്നത്. ആറാം മാസത്തിലായിരുന്നു പ്രസവം. അന്ന് മുതല്‍ ഇന്നുവരെ ഒത്തിരി പ്രതിസന്ധികള്‍ നേരിട്ടു. വീട്ടുകാരും ഭര്‍ത്താവുമൊക്കെ ചേര്‍ത്തുപിടിച്ച് കൊണ്ട് നടന്നതിനാല്‍ എല്ലാത്തില്‍ നിന്നും കരകയറാന്‍ കഴിഞ്ഞു. വെയ്റ്റ് കുറവായിരുന്നു അവന് തുടക്കം മുതലേ. അടുത്തിടെയാണ് നോര്‍മലായത്. പല്ലിന് പ്രശ്നങ്ങളുണ്ടായിരുന്നു. സര്‍ജറിയിലൂടെയാണ് അത് പരിഹരിച്ചത്. പിന്നെ ഇപ്പോള്‍ കൊടുക്കുന്നതെല്ലാം കഴിക്കും. അതിലൊന്നും പ്രശ്നങ്ങളില്ല. പ്ലേ സ്‌കൂളിലൊക്കെ പോവാനിഷ്ടമാണ്. അവനെ കുറേക്കൂടി വലിയ സ്‌കൂളിലൊക്കെ വിടണമെന്നായിരുന്നു ആഗ്രഹിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇവിടെ തന്നെ നില്‍ക്കേണ്ട അവസ്ഥയാണ്. അതുകൊണ്ട് പഴയ സ്‌കൂളില്‍ തന്നെയാണ് വിടുന്നതെന്നും ഡിംപിള്‍ വ്യക്തമാക്കിയിരുന്നു.

Continue Reading
To Top