Categories: latest news

ദൃഢം സിനിമ കോപ്പിയടിച്ചതോ? പ്രതികരണവുമായി മാര്‍ട്ടിന്‍ ജോസഫ്, വീഡിയോ

ഷെയ്ന്‍ നിഗം നായകനായ ദൃഢം എന്ന സിനിമ കോപ്പിയടിയാണെന്ന് ആരോപിച്ച് മുന്‍ ഡിജിപിയും കൗണ്‍സലറുമായ ശ്രീലേഖയാണ് രംഗത്തെത്തിരുന്നു. തന്റെ ചെറുകഥ മോഷ്ടിച്ചതാണ് ദൃഢം എന്നാണ് ആരോപണം.ശ്രീലേഖ പോസ്റ്റ് ചെയ്ത ചെറുകഥയുമായി സിനിമയ്ക്ക് സാമ്യത ഇല്ലെന്നും പശ്ചാത്തലം പൊലീസ് സ്റ്റേഷന്‍ ആയത് മാത്രമാണ് ഏക സാമ്യതയെന്നും സംവിധായകന്‍ മാര്‍ട്ടിന്‍ ജോസഫ് പ്രതികരിച്ചു.

ശ്രീലേഖയുടെ ഫേസ്ബുക്ക് കുറിപ്പ്:
‘ദൃഢം’ (Dridam) എന്ന സിനിമ കണ്ടു. പോലീസ് കഥയായത് കൊണ്ടും കാണാന്‍ അവസരം കിട്ടിയതുകൊണ്ടും വളരെ യാദൃശ്ചികമായി കണ്ടതാണ്. ഞാന്‍ കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതി മാതൃഭൂമി ആഴ്ച പതിപ്പില്‍ പ്രസിദ്ധീകരിച്ച ‘കരിങ്കുടി പോലീസ് സ്റ്റേഷന്‍’ എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂല കഥ എന്ന് പറഞ്ഞാല്‍ ഒരു തെറ്റുമില്ല.
ഈ കഥ ഞാന്‍ എന്റെ യൂട്യൂബ് ചാനലില്‍ ശ്രവണകഥയായി അവതരിപ്പിച്ചിട്ടുണ്ട്. കഥ വായിച്ചിട്ടില്ലാത്തവര്‍ക്കായി ലിങ്ക് താഴെ കൊടുക്കുന്നു.

എന്റെ ചാനലില്‍ ഏതാണ്ട് 5 വര്‍ഷം മുന്‍പ് (ഒക്ടോബര്‍ 2021) പറഞ്ഞ ഒരു അനുഭവ കഥയുടെ മോഷണമാണ് ‘ഭൂതകാലം’ എന്ന പല അവാര്‍ഡുകളും കിട്ടിയ സിനിമ (ജനുവരി 2022). തലക്കെട്ടിലും സാമ്യം. ‘ഭൂത ഭവനം’ എന്നായിരുന്നു ഞാന്‍ ആ കഥക്കിട്ട പേര്. അത് കൂടി കണ്ടു നോക്കൂ.

ഈ രണ്ടു സിനിമകളും തമ്മില്‍ മറ്റൊരു കണക്ഷന്‍ ഉണ്ട്. രണ്ടിലെയും നായകന്‍ ‘ഷെയിന്‍ നിഗം’ ആണ്! ഈ മോനെ എനിക്ക് പറവ എന്ന സിനിമ കണ്ടപ്പോള്‍ മുതല്‍ ഇഷ്ടവുമാണ്. കാരണം എന്നോടൊപ്പം ജോലി ചെയ്തിരുന്ന, ഞാന്‍ ഒരു കുഞ്ഞു സഹോദരനായി കണ്ടിരുന്ന ഒരു പോലീസുദ്യോഗസ്ഥനെ പോലെ തന്നെയാണ് ഈ താരവും കാണാന്‍. പ്രത്യേകിച്ച് ദൃഡം എന്ന സിനിമയില്‍, പോലീസ് വേഷത്തില്‍. എനിക്ക് വീട്ടിലെ കോശ്ശേരി മാവിന്റെ തൈയ്യും ഇടയ്ക്കിടെ ശുദ്ധമായ തേനും, നെയ്യും ഒക്കെ സമ്മാനിച്ചിരുന്ന മുഹമ്മദ് എന്ന പോലീസു

അനില മൂര്‍ത്തി

Recent Posts

ലുക്കിൽ മാറ്റം വരുത്തി അഥുല്യ ചന്ദ്ര

നടി അഥുല്യ ചന്ദ്രയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ…

1 hour ago

‘തുടക്കം’ പുതിയ ടീസർ എത്തി

വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിച്ച ‘തുടക്കം’…

2 hours ago

വീണുപോയപ്പോഴാണ് ഞാന്‍ മദ്യപാനത്തിലേക്ക് പോയത്; ഭഗത്

കരിയറിലും ജീവിതത്തിലും പതിയെ വീണും എഴുന്നേറ്റും മുന്നോട്ടുപോകുന്ന…

9 hours ago

കരിയറിന്റെ തുടക്കകാലത്തേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനം മാത്രം; മമിത

ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയാണ് മമിത…

9 hours ago

വിജയിയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ തിളങ്ങി തൃഷ

ചെന്നൈ: സിനിമാ താരവും ടിവികെ നേതാവുമായ വിജയി…

9 hours ago

അദ്ദേഹമാണ് തന്റെ അടുത്ത സുഹൃത്ത്; ദുല്‍ഖറിനെക്കുറിച്ച് അനുപമ

സിനിമാ ഇന്‍ഡസ്ട്രിയിലെ തന്റെ സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തി നടി…

9 hours ago