Connect with us

Screenima

latest news

കാന്‍സര്‍ ബാധിതര്‍ക്ക് മാതൃകയാവണം; രോഗത്തോട് പോരാടി രേണുസുധി,വീഡിയോ

ജീവിതത്തിലെ രോഗ കാലത്തിലൂടെ കടന്നുപോകുകയാണ് രേണുസുധി. കാന്‍സറിന്റെ മൂന്നാം ഘട്ടത്തോട് പോരാടുകയാണ് അവര്‍. ആശുപത്രിയും വീടുമായി കഴിയുന്ന രേണു തന്റെ ഇപ്പോഴുളള മാനസികാവസ്ഥയെ കുറിച്ച് തുറന്നുപറയുകയാണ്. കാത്തിരുന്ന് സിനിമയില്‍ ലഭിച്ച നല്ല അവസരം ഉപയോഗിക്കാനാവുമോ എന്ന ആശങ്കയും അവര്‍ പങ്കുവെയ്ക്കുന്നുണ്ട്.

രേണുവിന്റെ വാക്കുകളിലേക്ക്:
സിനിമയില്‍ നല്ലൊരു വേഷം വന്ന് കിടക്കുകയായിരുന്നു. പക്ഷേ ഞാന്‍ അത് ചെയ്യും, എനിക്കറിയാം. അസോസിയേറ്റ് ചേട്ടനോട് പറയുകയാണ്. ഞാന്‍ റിക്കവര്‍ ആയിട്ട് വന്നിട്ട് എനിക്ക് ആ സിനിമയിലെ വേഷം തന്നേക്കണം. അല്ലെങ്കില്‍ വേറെ പുതിയ സിനിമയിലെ വേഷം എനിക്ക് തന്നേക്കണം. ഞാന്‍ റിക്കവറായി വരുമെന്നാണ് എന്റെ വിശ്വാസം. കാന്‍സര്‍ ബാധിതര്‍ക്ക് ഒരു മാതൃക ആവണമെന്നാണ് എന്റെ ആഗ്രഹം. ട്രീറ്റ്‌മെന്റ് പ്രോപ്പര്‍ ആയിട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നു. അത് ചെയ്യും. നിങ്ങളുടെ പ്രാര്‍ത്ഥന വേണം. ഞാന്‍ കരഞ്ഞിട്ടില്ല എന്നൊന്നും പറയുന്നില്ല. ചില രാത്രികളില്‍ ആരും കാണാതെ ഞാന്‍ കരഞ്ഞിട്ടുണ്ട്.


രേണു തന്റെ യുട്യൂബിലൂടെ പങ്കുവെച്ച മുഴുവന്‍ വീഡിയോ കാണാം.

Continue Reading
To Top