Categories: latest news

പ്രിയദര്‍ശിനി സൗജന്യയാത്ര വിഡ്ഢിത്തരം: അഖില്‍ മാരാര്‍

സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുമുളള പ്രിയദര്‍ശിനി സൗജന്യ യാത്രയ്‌ക്കെതിരെ മെന്‍സ് അസോസിയേഷന്‍ പ്രതിഷേധിച്ചിരുന്നു. ഇതിനെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍ എത്തിയിരിന്നു. സ്ത്രീകളുടെ കൈയിലാണെങ്കില്‍ മിച്ചം വരുന്ന പൈസ വീട്ടില്‍ എത്തും. പക്ഷേ പുരുഷനാണെങ്കില്‍ ഈ പൈസ കുറച്ച് പേര്‍ വീട്ടില്‍ കൊടുക്കും. ബാക്കി എവിടെപോകും? സര്‍ക്കാരിന് തന്നെ കിട്ടും എന്നാണ് മുഖ്യമന്ത്രി തമാശരൂപേണ പറഞ്ഞത്്. ഇതിനെ വിമര്‍ശിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥിയുമായിരുന്ന അഖില്‍ മാരാര്‍ രംഗത്തെത്തി.

അഖില്‍ മാരാരുടെ കുറിപ്പ്:
ജനങ്ങള്‍ക്ക് വേണ്ടി മികച്ച രീതിയില്‍ ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കും എന്നാണ് വിശ്വാസം.ശബ്ദം ഉയര്‍ത്തേണ്ട ഇടങ്ങളില്‍ മാത്രം സംസാരിച്ചാല്‍ മതി എന്നാണ് ഞാനും ആഗ്രഹിക്കുന്നത്. എന്നാല്‍ ഢഉ സതീശന്‍ എന്ന മുഖ്യമന്ത്രി ഈ നടത്തിയ പ്രസ്താവന മോശമാണ്.കുടുംബം നോക്കി ജീവിക്കുന്ന, മദ്യപിക്കാത്ത,അല്ലെങ്കില്‍ ജോലി ചെയ്യാന്‍ കഴിയാത്ത രീതിയില്‍ ആരോഗ്യം നഷ്ടപ്പെട്ട ഒരു പറ്റം പുരുഷന്മാരെ ആക്ഷേപിക്കുന്നതിനു തുല്യമാണ്.കേരളം പോലൊരു സംസ്ഥാനം ഒരിക്കലും സൗജന്യം നല്‍കി മുന്നോട്ട് പോകാന്‍ പാടില്ല എന്ന നിലപാടില്‍ ഉറച്ചു നിന്ന് കൊണ്ട് പറയുന്നു.ജെന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല.ചുരുക്കം പറഞ്ഞാല്‍ മുഖ്യമന്ത്രി പറഞ്ഞു വെക്കുന്നത് സ്ത്രീകള്‍ വരുമാനം ഉണ്ടക്കാന്‍ ശേഷി ഇല്ലാത്തവരും. പുരുഷന്‍മാര്‍ കള്ള് കുടിച്ചു കുടുംബം നോക്കാത്ത തെണ്ടികളും.
ബലെ ഭേഷ്.

അനില മൂര്‍ത്തി

Recent Posts

ലുക്കിൽ മാറ്റം വരുത്തി അഥുല്യ ചന്ദ്ര

നടി അഥുല്യ ചന്ദ്രയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ…

1 hour ago

‘തുടക്കം’ പുതിയ ടീസർ എത്തി

വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിച്ച ‘തുടക്കം’…

2 hours ago

വീണുപോയപ്പോഴാണ് ഞാന്‍ മദ്യപാനത്തിലേക്ക് പോയത്; ഭഗത്

കരിയറിലും ജീവിതത്തിലും പതിയെ വീണും എഴുന്നേറ്റും മുന്നോട്ടുപോകുന്ന…

9 hours ago

കരിയറിന്റെ തുടക്കകാലത്തേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനം മാത്രം; മമിത

ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയാണ് മമിത…

9 hours ago

വിജയിയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ തിളങ്ങി തൃഷ

ചെന്നൈ: സിനിമാ താരവും ടിവികെ നേതാവുമായ വിജയി…

9 hours ago

അദ്ദേഹമാണ് തന്റെ അടുത്ത സുഹൃത്ത്; ദുല്‍ഖറിനെക്കുറിച്ച് അനുപമ

സിനിമാ ഇന്‍ഡസ്ട്രിയിലെ തന്റെ സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തി നടി…

9 hours ago