Connect with us

Screenima

latest news

അന്ന് സംരക്ഷണം നല്‍കിയത് ലാലേട്ടന്‍

മലയാളികളെ എക്കാലവും പൊട്ടിച്ചിരിപ്പിക്കുന്ന സിനിമകളിലൊന്നാണ് സം?ഗീത് ശിവന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ‘യോദ്ധ’. മധുബാല (മധു) ആണ് ചിത്രത്തില്‍ നായികയായെത്തിയത്. യോദ്ധയിലെ പാട്ടുകളും ഓരോ സീനുകളും ഇന്നും മലയാളികള്‍ക്ക് കാണാപാഠമാണ്. ‘കുനു കുനെ ചെറു കുറുനിരകള്‍…’ എന്ന ചിത്രത്തിലെ പാട്ട് ചിത്രീകരിക്കുമ്പോഴുണ്ടായ ഒരു ഞെട്ടിക്കുന്ന അനുഭവം പങ്കുവച്ചിരിക്കുകയാണ് നടി മധു ഇപ്പോള്‍.

തന്റെ പുതിയ ചിത്രമായ ‘ചിന്ന ചിന്ന ആസൈ’യുടെ പ്രൊമോഷന്റെ ഭാ?ഗമായി പേര്‍ളി മാണി ഷോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. വലിയൊരു മദ്യപ സംഘത്തിനിടയില്‍ നിന്ന് ഒരു പോറല്‍ പോലും ഏല്‍ക്കാതെ ലാലേട്ടന്‍ തന്നെ രക്ഷപ്പെടുത്തിയെന്ന് പറയുകയാണ് മധുബാല.

‘നേപ്പാളില്‍ ആയിരുന്നു ഷൂട്ടിങ്. ആദ്യത്തെ ഒരു മാസം ഞാന്‍ തനിച്ചായിരുന്നു നേപ്പാളില്‍ താമസിച്ചിരുന്നത്. അച്ഛന്‍ എന്റെ കൂടെ വന്നില്ലായിരുന്നു. അപ്പോള്‍ എനിക്ക് വീട്ടിലേക്ക് തിരിച്ചു പോകണമെന്ന് ഭയങ്കരമായി തോന്നി. രാജ്യത്തിന് പുറത്ത് ഒറ്റയ്ക്ക് നില്‍ക്കുകയല്ലേ. പക്ഷേ അവിടെ എനിക്ക് സന്തോഷ് ശിവന്‍ ആയിരുന്നു കംഫര്‍ട്ട് സോണ്‍. കാരണം ഞങ്ങളൊന്നിച്ച് മുന്‍പ് റോജയില്‍ വര്‍ക്ക് ചെയ്തിരുന്നു.

അതുകൊണ്ട് തന്നെ അദ്ദേഹം നല്ല കംഫര്‍ട്ടായിരുന്നു. അദ്ദേഹം എനിക്ക് വായിക്കാന്‍ കുറേ പുസ്തകങ്ങള്‍ തരും. എനിക്കെപ്പോഴും ഒരു കമ്പനി നല്‍കുമായിരുന്നു. ലാലേട്ടനും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. എനിക്ക് മലയാളമൊന്നും അറിയില്ല. അതുകൊണ്ട് തന്നെ ഞാന്‍ എന്തെങ്കിലും പറയും. പക്ഷേ അദ്ദേഹം എന്നെ നന്നായി സഹായിച്ചു. എല്ലാവരും നന്നായി സഹായിക്കുമായിരുന്നു.

‘കുനു കുനെ… ‘എന്ന പാട്ട് വലിയൊരു അനുഭവമായിരുന്നു. അവിടെ മാര്‍ക്കറ്റ് പരിസരത്തുള്ള എല്ലാ ആളുകളും ഒരു ആറ് മണിയാകുമ്പോള്‍ മദ്യപിക്കും. പ?ഗോഡയുടെ മുകളിലാണ് ഞങ്ങള്‍ക്ക് അന്ന് ഡാന്‍സിന്റെ ഷൂട്ട്. ഞാനപ്പോള്‍ എന്റെ അസിസ്റ്റന്‍സിനോട് ചോദിച്ചു, ആളുകള്‍ മുകളിലേക്ക് വരുന്ന പോലെ തോന്നുന്നുണ്ടല്ലോ എന്ന്.

കാരണം ആദ്യം അവരെല്ലാം ഏറ്റവും താഴെയാണ് ഉണ്ടായിരുന്നത്. എനിക്ക് അവര്‍ മുകളിലേക്ക് വരുന്നതു പോലെ തോന്നി. ഞാന്‍ വീണ്ടും ചോദിച്ചു, അവര്‍ മുകളിലേക്ക് വരുന്നുണ്ടോ എന്ന്. അപ്പോള്‍ എല്ലാവരും പറഞ്ഞു. ഇല്ല എന്ന്. പെട്ടെന്നാണ് എല്ലാവരും തിരിച്ചറിഞ്ഞത്, ഞങ്ങളുടെ ഒരു മൂന്നടി അകലത്തില്‍ ആ മദ്യപ സംഘമെത്തിയിരിക്കുന്നുവെന്ന്. ലാലേട്ടനും അത് മനസിലായി.

എന്റെ ഒരു കയ്യില്‍ ലാലേട്ടനും ഒരു കയ്യില്‍ സന്തോഷ് ശിവന്റെ അസിസ്റ്റന്റ് ബിജോയ്യും പിടിച്ചു പ?ഗോഡയുടെ സ്റ്റെപ്പില്‍ നിന്ന് ചാടി. ആ ആള്‍ക്കൂട്ടത്തിന് നടുവില്‍ കാര്‍ ഞങ്ങളെ കാത്തു കിടക്കുവായിരുന്നു. ഞങ്ങളെ കാറില്‍ കയറ്റി അവര്‍ നേരെ പൊലീസ് സ്റ്റേഷനിലേക്ക് പോയി. ഒരു തരത്തിലും നിയന്ത്രിക്കാന്‍ പറ്റാത്തത്ര തിരക്കായിരുന്നു. ഞാനും ഡാന്‍സേഴ്‌സായ എട്ട് പെണ്‍കുട്ടികളുമുണ്ടായിരുന്നു.

ഞങ്ങളെല്ലാവരും കൂടി പൊലീസ് സ്റ്റേഷനിലേക്ക് പോയി. അതെനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ഞാന്‍ എന്റെ അച്ഛനെ വിളിച്ച് പറഞ്ഞതൊക്കെ എനിക്കോര്‍മയുണ്ട്. ഇതുപോലെയൊക്കെ സംഭവിച്ചു അപ്പാ, പക്ഷേ ഒരാളുടെ നിഴല്‍പോലും എന്റെ ദേഹത്ത് സ്പര്‍ശിച്ചില്ല. മദ്യപിച്ചെത്തിയ അത്രയും ആള്‍ക്കൂട്ടത്തിന് നടുവിലൂടെയാണ് ലാലേട്ടനും ബിജോയ്‌യും എന്റെ കയ്യില്‍ പിടിച്ച് ഓടിയത്.

Continue Reading
To Top