Categories: latest news

മലയാള സിനിമയില്‍ മന:പൂര്‍വം ഒഴിവാക്കുന്നതാണോ ? ചോദ്യവുമായി നടി അഭിരാമി

മലയാള സിനിമയില്‍ നിന്ന് അവസരങ്ങള്‍ വരുന്നത് കുറവാണെന്ന് നടി അഭിരാമി. ആര്‍ക്കും ഉപദ്രവവും ചെയ്തിട്ടില്ല, ശത്രുക്കളെ ഉണ്ടാക്കിവച്ചിട്ടില്ല എന്നിട്ടും ഓഫറുകള്‍ വരുന്നില്ലെന്നാണ് നടി പറയുന്നത്.

‘എനിക്കും അത് അറിയില്ല. ഹൈ ക്വാളിറ്റിയില്‍ നില്‍ക്കുന്ന മലയാളം സിനിമയില്‍ അഭിനയിക്കാന്‍ അതിയായ മോഹമുണ്ട്. പക്ഷേ എന്തുകൊണ്ടോ ഓഫര്‍ വരുന്നില്ല. ഞാന്‍ ആര്‍ക്കും ഒരു ഉപദ്രവവും ചെയ്തിട്ടില്ല. ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല. ശത്രുക്കളെ ഉണ്ടാക്കിവച്ചിട്ടില്ല. ആരെങ്കിലും എന്നെ മന:പൂര്‍വം ഒഴിവാക്കുന്നതാണോ..? അറിയില്ല. അങ്ങനെ തോന്നിയിട്ടുമില്ല. പക്ഷേ എന്നിട്ടും.. ഞാന്‍ മലയാളത്തെ ഉപേക്ഷിച്ചിട്ടില്ല. എന്നെ ഉപേക്ഷിച്ചതാണോയെന്നും അറിയില്ല.

മറ്റ് തെന്നിന്ത്യന്‍ ഭാഷകളില്‍ വളരെ സജീവമാണെങ്കിലും മലയാളത്തില്‍ നിന്ന് ഓഫര്‍ വരുന്നില്ല. ചിലപ്പോള്‍ ഇതെല്ലാം യാദൃച്ഛികമായി സംഭവിക്കുന്നതാകും. അഭിനേതാക്കളെല്ലാം ഒരു നിലയ്ക്ക് നാടോടികളെപ്പോലെയാണല്ലാ. നമുക്ക് ജോലിയുള്ള സ്ഥലത്തേക്ക് മാറി മാറി പോകുന്നു. എവിടെയായാലും അഭിനയം തുടരാന്‍ തന്നെയാണ് തീരുമാനം.


13-ാം വയസ്സില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ന്റെ കഥാപുരുഷനില്‍ ബാലതാരമായി സിനിമയിലെത്തിയ അഭിരാമി അറുപതോളം സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞു. ഇതില്‍ മലയാളം പത്തില്‍ താഴെ മാത്രം’- അഭിരാമി പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

ലുക്കിൽ മാറ്റം വരുത്തി അഥുല്യ ചന്ദ്ര

നടി അഥുല്യ ചന്ദ്രയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ…

1 hour ago

‘തുടക്കം’ പുതിയ ടീസർ എത്തി

വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിച്ച ‘തുടക്കം’…

2 hours ago

വീണുപോയപ്പോഴാണ് ഞാന്‍ മദ്യപാനത്തിലേക്ക് പോയത്; ഭഗത്

കരിയറിലും ജീവിതത്തിലും പതിയെ വീണും എഴുന്നേറ്റും മുന്നോട്ടുപോകുന്ന…

9 hours ago

കരിയറിന്റെ തുടക്കകാലത്തേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനം മാത്രം; മമിത

ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയാണ് മമിത…

9 hours ago

വിജയിയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ തിളങ്ങി തൃഷ

ചെന്നൈ: സിനിമാ താരവും ടിവികെ നേതാവുമായ വിജയി…

9 hours ago

അദ്ദേഹമാണ് തന്റെ അടുത്ത സുഹൃത്ത്; ദുല്‍ഖറിനെക്കുറിച്ച് അനുപമ

സിനിമാ ഇന്‍ഡസ്ട്രിയിലെ തന്റെ സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തി നടി…

9 hours ago