Gossips
കാന്‍സര്‍ വന്നു, ദുബൈയില്‍ വച്ച് സ്ഥിതീകരിച്ചു:രേണു സുധി
ബിഗ് ബോസ് മുന്‍താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ രേണു സുധി തന്റെ രോഗവിവരത്തെ കുറിച്ച് തുറന്ന് പറയുകയാണ്. ആദ്യമായി ബ്രെസ്റ്റില്‍ ഒരു മുഴ ശ്രദ്ധയില്‍ പെട്ടത് 15 വയസിലാണെന്നും അത് കാന്‍സറാണെന്ന് ദുബൈയില്‍ വച്ച് സ്ഥിതീകരിച്ചു എന്നാണ് രേണു സുധി പറയുന്നത്.
‘എനിക്ക് കാന്‍സര്‍ ആണ്. ഇത്രയും ദിവസം എന്നെ സ്‌നേഹിക്കുന്നവരുടെ അടുത്തുനിന്ന് ഞാനത് മറച്ചുവെച്ചു. പക്ഷേ ഇപ്പോള്‍ അത് പറയാന്‍ സമയമായി എന്ന് തോന്നി. പല തെറ്റിദ്ധാരണകളും പലര്‍ക്കുമുണ്ട്. ഇത് ദുബൈയില്‍ വച്ച് സ്ഥിതീകരിച്ചു എന്നാണ് പലരും കരുതുന്നത്. എന്നാല്‍ അങ്ങനെയല്ല. ആദ്യമായി ബ്രെസ്റ്റില്‍ ഒരു മുഴ ശ്രദ്ധയില്‍ പെട്ടത് എനിക്ക് 15 വയസ് ഉള്ളപ്പോഴാണ്. ആ മുഴയാണ് ഇപ്പോള്‍ കാന്‍സര്‍ ആയിരിക്കുന്നത്. 15-ാം വയസില്‍ ഞാനത് അത്ര കാര്യമാക്കിയില്ല. വീട്ടുകാരോടും പറഞ്ഞില്ല. കുറേ നാള്‍ കഴിഞ്ഞ് ഡിപ്ലോമയ്ക്ക് പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് വീട്ടുകാര്‍ ഇത് അറിഞ്ഞത്. അവര്‍ കോട്ടയം മെഡിക്കല്‍ കോളെജില്‍ കൊണ്ടുപോയി. 15- 16 വര്‍ഷം മുന്‍പത്തെ കാര്യമാണ്. അന്ന് ബയോപ്‌സി ചെയ്തിരുന്നു. അന്ന് ഡോക്ടര്‍ എന്നോട് പറഞ്ഞത് ഇതിങ്ങനെ വെക്കരുത് എന്നായിരുന്നു. ഇപ്പോള്‍ വലിയ പ്രശ്‌നമില്ലെങ്കിലും ഭാവിയില്‍ കാന്‍സര്‍ ആയേക്കാമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. ആ സമയത്ത് എനിക്ക് മറ്റൊരു ഓപ്പറേഷന്‍ കഴിഞ്ഞിട്ട് നില്‍ക്കുകയായിരുന്നു. അപ്പന്‍ഡിസൈറ്റിസിന്റെ ഓപ്പറേഷന്‍. അത് കുറച്ച് പെയിന്‍ഫുള്‍ ആയിരുന്നു. ആ ഒരു പേടി കാരണം ഞാനിത് വീട്ടില്‍ പറഞ്ഞില്ല’ രേണു സുധി പറഞ്ഞു.
