Connect with us

Screenima

latest news

ദു:ശീലങ്ങളൊക്കെ മാറ്റി! ജിഷിനെക്കുറിച്ച് അമേയ

അമേയയും ജിഷിനും പങ്കിടുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. അടുത്തിടെയായിരുന്നു ഇവര്‍ ഗുരുവായൂരില്‍ വെച്ച് വിവാഹിതരായത്. അമയേ കൃഷ്ണഭക്തയാണ്. അവളത്രയും ആഗ്രഹിച്ച കാര്യമായിരുന്നു അത്. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്. നേരത്തെ എനിക്ക് വര്‍ക്കൊക്കെ ഉണ്ടായിരുന്നുവെങ്കിലും പൈസ കൈയ്യില്‍ നില്‍ക്കുന്നുണ്ടായിരുന്നില്ല. ആരുടെ അടുത്ത് നിന്നെങ്കിലും കടം വാങ്ങിക്കേണ്ടി വരുമായിരുന്നു. ആരെങ്കിലും ചോദിച്ചാല്‍ കൊടുക്കുകയും ചെയ്യും. ഇപ്പോള്‍ ആ പരിപാടി പൂര്‍ണമായും നിര്‍ത്തി. കടം കൊടുക്കാറുമില്ല, വാങ്ങിക്കാറുമില്ല. ആ വാക്ക് തന്നെ എനിക്കിഷ്ടമല്ല എന്നായിരുന്നു ജിഷിന്‍ പറഞ്ഞത്. ഒരാള്‍ക്ക് കൊടുത്ത് വെറുത്തതാണ് ഞാന്‍. ഒരു തെറ്റും ചെയ്യാതെ കുറ്റക്കാരിയായിട്ടുണ്ട് ഞാന്‍ എന്നുമായിരുന്നു അമേയ പറഞ്ഞത്. രാധ എന്നാണ് എന്റെ ഫോണില്‍ ഇവളുടെ പേര് സേവ് ചെയ്തിട്ടുള്ളത്. അങ്ങനെ വിളിക്കാറൊന്നുമില്ല. ഇഷ്ടം പറഞ്ഞപ്പോള്‍ അങ്ങനെയാണ് സേവ് ചെയ്തതെന്നായിരുന്നു ജിഷിന്‍ പറഞ്ഞത്.

എന്റെ ഫോണ്‍ ലോക്കില്ലാതെ ഭാര്യയ്ക്ക് കൊടുക്കാന്‍ പറ്റാറുണ്ട്. അവര്‍ക്ക് കാണാന്‍ പറ്റാത്തതായി അതിനകത്ത് എന്താണുള്ളത്. എന്റെ പാസ് വേഡൊക്കെ ഞാന്‍ ആദ്യം തന്നെ ഏട്ടന് കൊടുത്തിരുന്നു. എനിക്കങ്ങനെ പൊസസീവ്നെസൊന്നുമില്ലെന്നും ജിഷിന്‍ പറഞ്ഞിരുന്നു. ഉള്ളില്‍ അതുണ്ടെങ്കിലും കാണിക്കില്ല ഏട്ടന്‍. ഫൈറ്റൊക്കെ ഉണ്ടായാല്‍ ആദ്യം സോള്‍വാക്കാന്‍ നോക്കുന്നത് ഞാനായിരുന്നു. ഇപ്പോള്‍ ഏട്ടനും അതിനായി വരാറുണ്ട്. ഒരു ദിവസം കൊണ്ട് തന്നെ എല്ലാം പരിഹരിക്കാറുണ്ട്. പിരീഡ്സിന് മുന്നെ നല്ല ദേഷ്യമായിരിക്കും ഇവള്‍ക്ക്. ആ ഡേറ്റൊക്കെ അറിയുന്നതിനാല്‍ ഇപ്പോള്‍ ഞാന്‍ അലര്‍ട്ടാണെന്നായിരുന്നു ജിഷിന്റെ മറുപടി. മൂഡ് സ്വിംഗ്സൊക്കെ ഇപ്പോള്‍ കൃത്യമായി മനസിലാക്കാറുണ്ട്.

ചേട്ടന്‍ ചൂടായി നില്‍ക്കുന്ന സമയത്ത് ഞാന്‍ പോയി ഹഗ് ചെയ്തു. പെട്ടെന്ന് തന്നെ ആള്‍ കൂളായി. കാരണം ആ സമയത്ത് വേറൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് എനിക്കറിയാമായിരുന്നു. ഫോട്ടോ ഷൂട്ടിനൊക്കെ പോയാല്‍ കൊഞ്ചിക്കണം എന്ന് പറഞ്ഞാല്‍ മതി ഇരുന്ന് ചിരിച്ചോളും. കുറേക്കൂടി കുട്ടിത്തമായിട്ട് പെരുമാറും. അത് ഞങ്ങള്‍ രണ്ടാള്‍ക്കും ഒരുപോലെ ഇഷ്ടമുള്ള കാര്യമാണ്. ഞാനൊരു പെര്‍ഫക്ഷനിസ്റ്റാണ്. അതിനാല്‍ തന്നെ ഇറങ്ങാനൊക്കെ ലേറ്റാവുന്നത് ഞാനാണ്. ഷൂട്ടിനൊക്കെ പോവുമ്പോള്‍ കൃത്യ സമയത്ത് തന്നെ ഇറങ്ങും. ചേട്ടന് എത്രനേരം വേണമെങ്കിലും മിണ്ടാതിരിക്കാനാവും. ഞാന്‍ പറഞ്ഞത് ആള്‍ക്ക് ഹര്‍ട്ടായി എന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ സോറി പറയും. പെട്ടെന്ന് തന്നെ തീര്‍ക്കും. എപ്പോഴും കമ്യൂണിക്കേഷന് ശ്രമിക്കുന്നത് ഞാനാണെന്നായിരുന്നു അമേയ പറഞ്ഞത്. ഷൂട്ടിനൊക്കെ പോയാല്‍ ഞാന്‍ അതിലായിരിക്കും ശ്രദ്ധ. ഇവള്‍ എപ്പോഴും എന്നെക്കുറിച്ചാണ് ചിന്തിച്ചിരിക്കുന്നത്. ഞാന്‍ വിളിച്ചില്ലെങ്കിലും എന്നെ കൃത്യമായി വിളിക്കും എന്നായിരുന്നു ജിഷിന്‍ പറഞ്ഞത്. ജീന്‍സും ടോപ്പുമൊക്കെയിട്ട് ആണിനെപ്പോലെ നടക്കുന്ന അമേയ, അങ്ങനെയാണ് ഞാന്‍ ആദ്യം കാണുമ്പോള്‍. പോലീസ് ക്യാരക്ടറായിരുന്നു അന്ന് ചെയ്തിരുന്നത്. ബൈക്കൊക്കെ ഓടിക്കുന്ന പെണ്‍കുട്ടികളെ എനിക്കിഷ്ടമാണ്. അങ്ങനെയുള്ളൊരാള്‍ കൃഷ്ണഭക്തയാണെന്നോ, ഇങ്ങനെയൊരു മനസുണ്ടോയെന്നറിയില്ലായിരുന്നു.

നിനക്ക് ഇത്രയും ഭക്തിയുണ്ടെന്ന് അറിയില്ലായിരുന്നു എന്ന് പറഞ്ഞിരുന്നു. ആളെ അറിയാതെ അളക്കരുതെന്ന് പറഞ്ഞിരുന്നു. ജിഷിന്‍ ചേട്ടനെക്കുറിച്ച് വളരെ മോശമായി കേട്ടിട്ടുണ്ട്. പെയറായി അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ഞാന്‍ വേണ്ടെന്ന് വെച്ചതാണ്. അന്നെനിക്ക് പരീക്ഷയൊക്കെയായിരുന്നു. അങ്ങനെയൊരു ബ്രേക്ക് വേണമായിരുന്നു. അങ്ങനെ കളഞ്ഞതാണ്. ഒരു അകലം വെച്ചാണ് ജിഷിന്‍ ചേട്ടനോട് മിണ്ടിയിരുന്നതൊക്കെ. എനിക്ക് ഒട്ടും ഓക്കെയല്ലാത്തൊരളായിരുന്നു. ഇയാളിലൊരു പാവം മനുഷ്യനുണ്ട്. കറക്റ്റ് സപ്പോര്‍ട്ട് കിട്ടിയാല്‍ നന്നാവുമെന്നും തോന്നിയിരുന്നു. ഞാനൊരു കൈ കൊടുത്തു, ആള്‍ കയറിവന്നു. ഗ്രാജുവലി മാറി വന്ന് എന്റെ പെര്‍ഫെക്റ്റ് ഹസ്ബന്‍ഡാണ് ഇപ്പോള്‍ എന്നും അമേയ പറയുന്നു.

Continue Reading
To Top