Connect with us

Screenima

vijay babu 4

latest news

സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് തട്ടിപ്പ്: വിജയ് ബാബു

സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് പണം തട്ടിപ്പ് നടക്കുന്നുണ്ടെന്ന് വിജയ് ബാബു. തന്റെ നിര്‍മാണക്കമ്പനിയായ ‘ഫ്രൈഡേ ഫിലിം ഹൗസി’ന്റെ പേരുപയോഗിച്ച് വ്യാജ കാസ്റ്റിങ് ഏജന്റുമാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സ്‌ക്രീന്‍ഷോട്ടുകളും വിജയ് ബാബു പങ്കുവെച്ചു.

തട്ടിപ്പിന് പിന്നില്‍ രണ്ടുപേരുണ്ടെന്നാണ് സ്‌ക്രീന്‍ഷോട്ടുകളില്‍ പറയുന്നത്. ഇവരുടെ വിവരങ്ങളും പുറത്തുവിട്ടുണ്ട്. ിനേഷ് ദീനു, മാധവി എന്നീ പേരുകളിലാണ് വിജയ് ബാബു പരസ്യപ്പെടുത്തിയത്.

കമ്പനിയുടെ പേര് ദുരുപയോഗം ചെയ്ത് ആളുകളെ പറ്റിക്കുന്ന സംഘത്തിനെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും നിര്‍മാത് സോഷ്യല്‍മീഡയിലൂടെ അറിയിച്ചു.

Continue Reading
To Top