Connect with us

Screenima

latest news

പ്രായമാവുന്നത് താന്‍ ആസ്വദിക്കുകയാണ് എന്ന് ജെനീലിയ

ഏകദേശം എല്ലാ സ്ത്രീകളുടെയും ജീവിതത്തിലൂടെ കടന്ന് പോകുന്ന ഒരു ഘട്ടമാണ് മെനോപസ് അഥവാ ആര്‍ത്തവ വിരാമം . ഇപ്പോള്‍ പല നായികമാരും മെനോപ്പസ് ഘട്ടത്തിലേക്ക് കടക്കുന്നതിന് മുന്‍പായുള്ള അമിത രക്തസ്രാവത്തെ കുറിച്ചും വേജനകളെ കുറിച്ചും മാനസിക – ശാരീരിക ബുദ്ധിമുട്ടുകളെ കുറിച്ചുമൊക്കെ സംസാരിച്ചിട്ടുണ്ട്. എന്നാല്‍ അത് വളരെ കുറച്ച് ആളുകള്‍ മാത്രമാണ്, മിക്കവരും സംസാരിക്കാതിരിക്കുകയാണ് ചെയ്യുന്നത് എന്നാണ് ജെനീലിയ ഡിസൂസയുടെ പക്ഷം

മെനോപ്പസ് എന്നത് നാടകീയമാ ഒന്നല്ല, അതൊരു യാതാര്‍ത്ഥ്യമാണ്. അതിനെ ഭയത്തോടെ കാണേണ്ട ഒന്നല്ല, നമ്മുടെ ശരീരം പുതിയൊ താളത്തിലേക്ക് കടക്കുക മാത്രമാണ് ചെയ്യുന്നത്. അതിനെ ഭയക്കുകയോ, നാണിക്കുകയോ ചെയ്യേണ്ടതില്ല. ഓരോ സ്ത്രീയും സ്വയം മനസ്സിലാക്കാനും പരിഗണിക്കാനും ഇടം നല്‍കാനും അര്‍ഹിക്കുന്ന ഒരു പരിവര്‍ത്തനം മാത്രമാണ് എന്ന് ജെനീലിയ പറയു

മെനോപസ്സിനെ കുരിച്ച് പറയാന്‍ നാണക്കേട് വിചാരിക്കുന്ന പലരെയും ഞാന്‍ കണ്ടിട്ടുണ്ട്. ഹോ നിങ്ങള്‍ക്ക് 35 കഴിഞ്ഞോ, അപ്പോഴേക്കും ആര്‍ത്തവവിരാമം ആയോ എന്ന് ചോദിക്കുന്ന സ്ത്രീകളുണ്ട്. നിങ്ങള്‍ ആര്‍ത്തവ വിരാമത്തിലേക്ക് കടന്നുകഴിഞ്ഞാല്‍ നിങ്ങളെക്കാണ്‍ പ്രായം തോന്നും എന്ന് എന്നോട് ഒരാള്‍ പറഞ്ഞു. ഓകെ, അതിനെന്താണ് എന്നാണ് അവരോട് ഞാന്‍ തിരിച്ചു ചോദിച്ചത്.

കാണാന്‍ പ്രായം തോന്നുമോ എന്ന് ഭയക്കുന്നത് കൊണ്ട് മാത്രം പല സ്ത്രീകളും ആര്‍ത്തവ വിരാമത്തെ കുറിച്ച് പറയുന്നില്ല. പക്ഷേ എനിക്ക് തോന്നിയിട്ടുള്ളത് പ്രായമാവുന്നത് മനോഹരമായ ഒന്നാണ് എന്നാണ്. ഓരോ ചുളിവുകള്‍ക്കും വരകള്‍ക്കും ഓരോ കഥകള്‍ പറയാനുണ്ടാവും എന്ന് 38 വയസ്സുകാരിയായ ജെനീലിയ ഡിസൂസ പറയുന്നു.

ഒരിക്കലും പതിനെട്ടാം വയസ്സുള്ള ആ വ്യക്തിയാവാന്‍ ഇനിയെനിക്ക് സാധിക്കില്ല. ഞാന്‍ മാറിക്കൊണ്ടേയിരിക്കും, അതിലെന്താണ്. എനിക്കിനി ഒരിക്കലും എന്റെ ഇരുപതുകളിലേക്ക് പോകണം എന്നില്ല. എന്റെ നാല്‍പതുകളില്‍ ഞാന്‍ ഇനിയും കൂളായിരിക്കും എന്നാണ് ഞാന്‍ കരുതുന്നത് എന്ന് ജെനീലിയ ഡിസൂസ പറയുന്നു.

Continue Reading
To Top