latest news
എനിക്ക് ഭര്‍ത്താവിനെ ആശ്രയിക്കുന്നത് ഇഷ്ടമാണ്
പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് സ്വാസിക. മിനിസ്ക്രീനിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് സിനിമയിലെത്തിയ സ്വാസിക മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയിരുന്നു. സൂര്യ നായകനായി എത്തിയ ആര്‍ജെ ബാലാജി ചിത്രം കറുപ്പിലും സ്വാസിക മികച്ച പ്രകടനമാണ്. ഇപ്പോഴിതാ തന്റെ വിവാഹജീവിതത്തിലെ രസകരമായ കാര്യങ്ങളാണ് സ്വാസിക പങ്കുവയ്ക്കുന്നത്. കയ്യില്‍ പണമുണ്ടെങ്കിലും ഭര്‍ത്താവിനോട് ഇടയ്ക്ക് 1000 രൂപ അയച്ചുതരാണ് ആവശ്യപ്പെടാറുണ്ടന്നും എല്ലാം ഒറ്റയ്ക്ക് ചെയ്ത് എനിക്ക് ബോറടിച്ചുവെന്നും ഇങ്ങനെ ആശ്രയിക്കുന്നത് തനിക്ക് ഇഷ്ടമാണെന്നും സ്വാസിക പറയുന്നു.
ഞാന്‍ വീട്ടിലുണ്ടെങ്കില്‍ ഞാന്‍ തന്നെ പാചകം ചെയ്ത് ആ പ്ലേറ്റ് കഴുകി വെച്ച് അതിന് ശേഷം ഭക്ഷണം കഴിക്കുന്നതെല്ലാം എനിക്കിഷ്ടമാണ്. ഞാന്‍ വലിയൊരു കാര്യം ചെയ്യുന്നത് പോലെയല്ല അത്. എനിക്കെന്തെങ്കിലും വേണമെങ്കില്‍ ബാങ്കില്‍ ബാലന്‍സ് ഉണ്ട്. എന്നാല്‍ എന്റെ ഫോണ്‍ ബില്‍ നിങ്ങള്‍ അടയ്ക്കണമെന്നും പണം വേണ്ടപ്പോള്‍ അയക്കണമെന്നും ഭര്‍ത്താവിനോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. എന്റെ അക്കൗണ്ടില്‍ ഉണ്ട്. പക്ഷെ ഒരു ആയിരം രൂപ അയക്കുമോ എന്ന് ഞാന്‍ ചുമ്മാ ചോദിക്കും. ഇതൊരു പക്ഷേ എന്റെ ഫാന്റസിയായിരിക്കാം. എല്ലാവരും അവരുടെ ജീവിതത്തില്‍ ഇത് കൊണ്ട് വരണമെന്ന് ഞാന്‍ പറയില്ല.’ സ്വാസിക പറയുന്നു.
‘ഇപ്പോഴത്തെ ജെന്‍ സി പ്രയോ?ഗങ്ങളൊന്നും എനിക്കറിയില്ല. ഞാന്‍ എന്റെ കുടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നു. എനിക്കതിഷ്ടമാണ്. എല്ലാം എനിക്കുണ്ട്. 9ാം ക്ലാസ് മുതല്‍ ഞാന്‍ സമ്പാദിക്കുന്നുണ്ട്. 31 വയസിലാണ് വിവാഹം ചെയ്തത്. എല്ലാം ഒറ്റയ്ക്ക് ചെയ്ത് എനിക്ക് ബോറടിച്ചു. ഇപ്പോള്‍ എവിടെ പോയാലും ഭര്‍ത്താവാണ് കാര്‍ഡ് സൈ്വപ് ചെയ്യുക. കണക്ക് നോക്കുന്നതൊക്കെ എനിക്ക് ബോറടിച്ചു. ഇപ്പോള്‍ ഞാന്‍ ഒന്നുമറിയാത്തത് പോലെയാണ്. ഊബര്‍ ബുക്ക് ചെയ്യാന്‍ അറിയാം. എന്നാല്‍ ഞാന്‍ ചെയ്യില്ല. എനിക്ക് ഇങ്ങനെ ആശ്രയിക്കുന്നത് ഇഷ്ടമാണ്. ഞങ്ങള്‍ രണ്ട് പേരും ജോലി ചെയ്യുന്നു. വല്ലപ്പോഴുമാണ് കാണുന്നത്. എന്തെങ്കിലും ഒരു കണക്ഷന് ഉണ്ടാകാന്‍ ഇതെല്ലാം ഒരോ ചെറിയ കാരണങ്ങളാണ്.’ സ്വാസിക കൂട്ടിച്ചേര്‍ത്തു.
