Connect with us

Screenima

latest news

ഉര്‍വശിയുടെയും ജയറാമിന്റെയും മികച്ച പ്രകടം, ‘പരിമള ആന്‍ഡ് കോ’ ആദ്യദിന കളക്ഷന്‍

ജയറാം- ഉര്‍വശി ടീം ഒന്നിക്കുന്ന തമിഴ് ചിത്രം ‘പരിമള ആന്‍ഡ് കോ’ കഴിഞ്ഞ ദിവസമാണ് റിലീസായത്.
ചിത്രത്തെ കേരളത്തിലെ തീയേറ്ററുകളിലെത്തിച്ചത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലനാണ്. സിനിമ രണ്ട് കോടിയുടെ കളക്ഷനാണ് ആദ്യദിനം നേടിയത്.

സംവിധായകന്‍ പാണ്ഡിരാജ് ഒരുക്കിയ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് തമിഴ് കുമരന്‍ പ്രൊഡക്ഷന്‍സ് ബാനറില്‍ ജി കെ എം തമിഴ് കുമരന്‍, 3 ഷംഗ ഫിലിംസിന്റെ ബാനറില്‍ പാണ്ഡിരാജ് എന്നിവര്‍ ചേര്‍ന്നാണ്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ ആണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഒരു ഫാമിലി ക്രൈം വിഭഗത്തില്‍ പെടുന്ന സിനിമയാണിത്. ഉര്‍വശിയുടെയും ജയറാമിന്റെയും പ്രകടനം മികച്ചു നില്‍ക്കുന്നു.

Continue Reading
To Top