Connect with us

Screenima

latest news

കല്യാണം എനിക്ക് സെറ്റല്ല; ദിവ്യ പ്രഭ

തന്റെ വിവാഹസങ്കല്പത്തെയും വ്യക്തിജീവിതത്തെയും കുറിച്ച് തുറന്നു പറഞ്ഞ് നടി ദിവ്യപ്രഭ. സ്വതന്ത്രമായി ജീവിച്ച് താന്‍ ശീലിച്ചുവെന്നും എന്നാല്‍ ചിലപ്പോഴൊക്കെ ഒരാള്‍ ഒപ്പമുണ്ടായിരുന്നെങ്കിലെന്ന് തനിക്ക് തോന്നാറുണ്ടെന്നും നടി പറഞ്ഞു. വിവാഹത്തേക്കാള്‍ പങ്കാളിത്തത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും ദിവ്യപ്രഭ വ്യക്തമാക്കി.

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ?ദിവ്യപ്രഭയുടെ തുറന്നുപറച്ചില്‍. ഒരു കുഞ്ഞു വേണമെന്ന് തോന്നുന്ന സമയത്ത് മാത്രമേ അതിനെക്കുറിച്ചു ചിന്തിക്കൂ എന്നും ദിവ്യപ്രഭ കൂട്ടിച്ചേര്‍ത്തു. ‘പാര്‍ട്ണര്‍ഷിപ്പ് ഇഷ്ടപ്പെടുന്നയാള്‍ തന്നെയാണ് ഞാന്‍. സന്തോഷവും സമാധാനവും എല്ലാമുണ്ട് ഇപ്പോള്‍.

അതിനെല്ലാം ഒപ്പം ചേര്‍ന്നു പോകുന്ന പറ്റിയ ഒരാള്‍ വരുമ്പോള്‍ ഒന്നിക്കുമായിരിക്കും. പക്ഷേ, എഗ്രിമെന്റില്‍ ഒപ്പിട്ട് വിവാഹം ഉറപ്പിക്കുന്നതൊക്കെ ഞാന്‍ ചെയ്യുമെന്നു തോന്നുന്നില്ല. കല്യാണം എനിക്ക് സെറ്റല്ല. പാര്‍ട്ണര്‍ വേണം. അത്രേയുള്ളൂ. വീട്ടില്‍ നിന്നും വിവാഹത്തിന്റെ പേരില്‍ സമ്മര്‍ദ്ദമൊന്നുമില്ല.

അച്ഛന്‍ ഗണപതി അയ്യരും അമ്മ ലീലാമണിയും പ്രണയ വിവാഹമാണ് ചെയ്തത്. സഹോദരിമാരുടേതും പ്രണയം തന്നെയായിരുന്നു. അവര്‍ക്കാര്‍ക്കും അറേഞ്ച്ഡ് മാര്യേജ് പരിചയമേയില്ല’. -ദിവ്യപ്രഭ പറഞ്ഞു. സ്വന്തം തീരുമാനങ്ങളില്‍ കുടുംബം ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

ഒന്നിനും അനുവാദം ചോദിക്കേണ്ട ആവശ്യം വന്നിട്ടില്ല. വളരെ ഫ്രീയാണ് വീട്ടില്‍. വരുമാനം എന്നുള്ള രീതിയില്‍ അഭിനയം എത്രത്തോളം വിജയകരമാകും എന്നൊരു ടെന്‍ഷനുണ്ടായിരുന്നു അവര്‍ക്ക്. എന്നിട്ടും തീരുമാനങ്ങളില്‍ ഇടപെടാന്‍ വന്നിട്ടില്ല. ഞാനും അത്യാവശ്യം ഇന്‍ഡിപെന്‍ഡന്റായി ജീവിക്കുന്ന ആളാണ്’. -ദിവ്യപ്രഭ പറഞ്ഞു.

Continue Reading
To Top