Connect with us

Screenima

Gossips

നായികമാരെ ലൈംഗീകവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കൂ, ജാന്‍വിയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

രാംചരണ്‍ നായകനായി എത്തിയ പുതിയചിത്രമാണ് പെഡ്ഡി. കഴിഞ്ഞദിവസമായിരുന്നു റിലീസ്. സിനിമയില്‍ നായികയായിരുന്ന ജാന്‍വി കപൂരിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. നടി അവതരിപ്പിച്ച അച്ചിയമ്മ എന്ന കഥാപാത്രത്തെ സ്ത്രീത്വത്തിന് വിരുദ്ധമായി സംവിധായകന്‍ ചിത്രീകരിച്ചെന്നാണ് വിമര്‍ശനം.

ജാന്‍വി കപൂറിന്റെ മാറും അരക്കെട്ടുമാണ് പലരംഗങ്ങളിലും എടുത്ത് കാണിക്കുന്നത്. സ്ത്രീയെ വെറും ഉപഭോഗവസ്തുവായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും ഏത് നാട്ടുംപുറത്തുകാരിയാണ് ദാവണി സാരി അഴിച്ച് മാറ്റി റോഡിലൂടെയും മറ്റും നടക്കുന്നതെന്നും ചോദിക്കുകയാണ് സോഷ്യല്‍ മീഡിയ.

സിനിമയിലെ നായികമാരെ ലൈംഗീകവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞെന്നും ആരാധകര്‍ സോഷ്യല്‍മീഡയില്‍ എഴുത്തുന്നു.

Continue Reading
To Top