latest news
ആദ്യം തൃഷയ്ക്കെതിരെ വിമര്‍ശനം, ഇപ്പോള്‍ വലിയ പണ്ഡിതനെന്ന് പാര്ഥിപന്
തമിഴ്നാട് മുഖ്യമന്ത്രി വിജയ്യെ കാണാന്‍ നിരവധി സിനിമതാരങ്ങള്‍ എത്താറുണ്ട്. ആ ലിസ്റ്റില്‍ ഒടിവിലെത്തിയത് നടന് പാര്‍ഥിപനാണ്. ഇരുവരും ഒരുമിച്ച് നില്‍ക്കുന്നതിന്റെയും പാര്ഥിപന് വിജയ്യ്ക്ക് നല്കിയ സമ്മാനങ്ങളുടെയുംചിത്രങ്ങള് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പുറത്ത് വന്നത്.
അടുത്തിടെ നടി തൃഷാ ക്യഷ്ണനെ വിമര്‍ശിച്ചുകൊണ്ട് പാര്ഥിപന് രംഗത്തെത്തിരുന്നു.
വിജയ്യുടെ ഭാര്യ സംഗീത വിവാഹമോചനം ആവശ്യപ്പെട്ട് ഹര്‍ജി നല്കിയ വാര്‍ത്ത പുറത്തുവന്നതിന് ദിവസങ്ങള്‍ക്ക് ശേഷം വിജയ്യോടൊപ്പം വിവാഹത്തില്‍ തൃഷ പങ്കെടുത്തിരുന്നു. ഈസമയത്താണ് തൃഷയ്ക്കെതിരെ പാര്ഥിപന് സംസാരിച്ചത്. ഇപ്പോഴിതാ വിജയ് മുഖ്യമന്ത്രിയായതും ആദ്ദേഹത്തിന് സമ്മാനങ്ങളുമായി എത്തിരിക്കുകയാണ് നടന്. ‘വലിയ പണ്ഡിതന്’ എന്നാണ് പാര്ഥിപന് വിജയിയെ വിശേഷിപ്പിച്ചിരിക്കുന്നത്.
‘സിനിമാ ലോകത്ത് നിന്ന് മുഖ്യമന്ത്രിയുടെ സ്ഥാനത്തേക്ക്! സമാധാനപരമായ, അനാരോഗ്യകരമല്ലാത്ത ഭരണം നടത്താന്‍, വിശുദ്ധ ചന്ദനക്കുറി ചാര്‍ത്തി വിജയ്, വലിയ പണ്ഡിതന്, സിംഹാസനത്തില്‍ കയറി അധികാര പദവി അലങ്കരിക്കുന്നു. രാഷ്ട്രീയ ലോകത്തെ വിറപ്പിക്കുന്ന മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങള്‍!’, – പാര്ഥിപന് സോഷിഷ്യല് മീഡയില്‍ എഴുത്തി.
