Categories: latest news

18+ രംഗങ്ങള്‍, നാല് ആഴ്ച്ച തിയറ്ററുകളില്‍, ഇപ്പോള്‍ ഒ.ടി.ടിയില്‍, വിശേഷങ്ങളുമായി രാധിക രാധാകൃഷ്ണന്‍

‘സ്പാ’ തിയറ്ററുകളില്‍ റിലീസ് ചെയ്തപ്പോള്‍ കിട്ടിയ സ്വീകാര്യതയെക്കാള്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തിയപ്പോഴാണ് ജനശ്രദ്ധ നേടിയത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളിലൊന്നിനെ അവതിരിപ്പിച്ച താരമാണ് രാധിക രാധാകൃഷ്ണന്‍. ‘അപ്പന്‍’ എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ നടി ‘സ്പാ’ യില്‍ഗംഭീര പ്രകടം കാഴ്ച്ചവെച്ചു. ഇപ്പോഴിതാ ‘സ്പാ’ തിയേറ്ററില്‍ പരാജയപ്പെട്ടുന്നതിനുളള കാരണത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്.

ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീമിങ് ആരംഭിച്ച ശേഷമാണ് സിനിമയ്ക്ക് വലിയ രീതിയിലുള്ള തരംഗവും ചര്‍ച്ചകളും സൃഷ്ടിച്ചതെന്ന് നടി പറയുന്നു.

‘സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്ത സമയത്തേക്കാള്‍ വലിയ രീതിയിലുള്ള തരംഗവും ചര്‍ച്ചകളും സൃഷ്ടിക്കുന്നത് അത് ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീമിങ് ആരംഭിച്ച ശേഷമാണ്. തിയറ്ററുകളില്‍ ഈ ചിത്രത്തിന് അര്‍ഹിച്ച ഒരു ശ്രദ്ധ തുടക്കത്തില്‍ ലഭിക്കാതെ പോയതിന് പ്രധാന കാരണം, ഇത് മുതിര്‍ന്നവര്‍ക്ക് മാത്രം കാണാന്‍ അനുമതിയുള്ള ഒരു ’18+’ സിനിമയായിരുന്നു എന്നതാണ്. കുട്ടികളെയും കൂട്ടി വരാന്‍ സാധിക്കാത്തതുകൊണ്ട് തന്നെ സാധാരണക്കാരായ കുടുംബപ്രേക്ഷകര്‍ തിയറ്ററുകളിലേക്ക് കാര്യമായി എത്തിയില്ല. എങ്കിലും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് ഒരു നാല് ആഴ്ചയോളം തിയറ്ററുകളില്‍ സിനിമ വിജയകരമായി പ്രദര്‍ശിപ്പിച്ചു’, രാധിക രാധാകൃഷ്ണന്‍ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

3 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

10 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago