Connect with us

Screenima

latest news

വീണയും ബക്കറ്റ് സ്റ്റാര്‍ ട്രോളും; ജിത്തു ജോസഫ് പറയുന്നു

ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ദൂശ്യം 3 വന്‍ പ്രേക്ഷക സ്വീകാര്യത നേടി തീയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. 2013 ല്‍ പുറത്തുവന്ന ദൃശ്യം മലയാള സിനിമയുടെ മുഴുവന്‍ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളെ ആണ് തകര്‍ത്തെറിഞ്ഞത്. ദൃശ്യം 3 യും ഇപ്പോള്‍ പുതിയ റെക്കോര്‍ഡുകള്‍ ഉണ്ടാക്കുകയാണ്. എന്നാല്‍ ചിത്രത്തിന് നേരെ ചില വിമര്‍ശങ്ങളും എത്തുന്നുണ്ട്. അതിലൊന്നാണ് വീണ നന്ദകുമാര്‍ അവതരിപ്പിച്ച കഥാപാത്രം. ട്രെയ്ലറില്‍ വളരെ പ്രധാന്യത്തോടെ കാണിച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു വീണയുടേത്. ജോര്‍ജുകുട്ടിയെ കുടുക്കാന്‍ വേണ്ടി വരുന്ന മാധ്യമപ്രവര്‍ത്തകയായാണ് വീണ ദൃശ്യം 3യില്‍ പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍ സിനിമ റീലീസ് ചെയ്ത കഴിഞ്ഞപ്പോള്‍ ബക്കറ്റ് സ്റ്റാര്‍ എന്ന ടാഗ് ആണ്‍ വീണായിക്ക് സോഷ്യല്‍ മീഡിയ കൊടുത്തത്. സിനിമയിലെ രണ്ട് സീനിലും കൈയില്‍ ഒരു ബക്കറ്റും പിടിച്ച് വരുന്ന വീണയെ ട്രോളുകയാണ്. ഇപ്പോഴിതാ ഈ ട്രോളിനെ കുറിച്ച് പറയുകയാണ് സംവിധയകാന്‍ ജിത്തു ജോസഫ്. സീന്‍ എടുക്കുമ്പോള്‍ തന്നെ ട്രോള്‍ വരുമെന്ന് കരുതിയിരുന്നുവെന്നും ഇതൊക്കെ ഫണ്‍ ആയിട്ടാണ് കാണുന്നതെന്നും സംവിധയകന്‍ റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘വീണയുടെ കേസില്‍ എന്താന്ന് ചോദിച്ചു കഴിഞ്ഞാല്‍, രണ്ടാമത് ഈ ആ സീക്വന്‍സിനകത്ത് എന്റെ പ്ലാനിങ്ങില്‍ പുള്ളിക്കാരത്തി അങ്ങോട്ട് വരണം ആ ഫ്രെയിമിലേക്ക് എന്റര്‍ ആവണം ചുമ്മാ വരുന്നതിന് ഒരു പര്‍പ്പസ് ഇല്ല. അപ്പോഴാണ് ഇയാള്‍ ഞെട്ടുന്നത്, ഓഡിയന്‍സിന് ഓള്‍റെഡി അറിയാം. സഹദേവന്റെ മകളാണ് ഇവള്‍ എന്ന് അപ്പോഴാണ് ജോര്‍ജുകുട്ടി അറിയുന്നത്. ഇവരെ ഷൂട്ട് ചെയ്യുമ്പോള്‍ ബാക്ഗ്രൗണ്ടില്‍ പുള്ളിക്കാരത്തി ഇരുന്നുകൊണ്ട് വണ്ടി കഴുകുന്നുണ്ട്. അതിനു വേണ്ടിയിട്ടാ ബക്കറ്റുമായിട്ട് പുറത്തേക്ക് വരുന്നത്.പക്ഷേ അത് കഴിഞ്ഞ് ഞാന്‍ മനസ്സില്‍ ഇങ്ങനെ ഷോര്‍ട്ട് ആലോചിച്ചപ്പോള്‍ ഉള്ള കുഴപ്പം ഇവര് തമ്മില്‍ ഇങ്ങനെ ഒരു ഇന്റെന്‍സ് സീന്‍ നടക്കുമ്പോള്‍ ബാക്ക് ഡ്രോപ്പില്‍ അങ്ങനെ ഒരു വണ്ടി കഴുകുന്ന സീന്‍ വെച്ചാല്‍ ആളുകള്‍ ഡിസ്ട്രാക്ഷന്‍ ഉണ്ടാകും.

ഇത് ഷൂട്ടും ചെയ്ത കഴിഞ്ഞു, പിന്നെ അതിനെ ചിന്തിച്ചില്ല. പക്ഷേ ഇത് എഡിറ്റ് ചെയ്തു കഴിഞ്ഞ് പിറ്റേ ദിവസം ഞങ്ങള്‍ക്ക് സ്‌പോട്ട് എഡിറ്റിങ് ഉണ്ടല്ലോ, പിറ്റേ ദിവസം തന്നെ എഡിറ്റര്‍ എന്നെ കൊണ്ട് കാണിച്ചിട്ട് ഒരു ട്രോള് വരുമെന്ന് പറഞ്ഞിരുന്നു. അത് സാരമില്ലെന്ന് ഞാനും പറഞ്ഞു. റിലീസ് ചെയ്തപ്പോള്‍ വീണ എന്നെ വിളിച്ചു ‘സാറേ എന്നെ ബക്കറ്റ് സ്റ്റാര്‍’ എന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞു. ഞാന്‍ നല്ലതല്ലേ മീഡിയയില്‍ ഇങ്ങനെ ലൈവ് ആയിട്ട് നില്‍ക്കാം എന്ന് പറഞ്ഞു. ഇതൊക്കെ ഇതിനകത്ത് ഉള്ളതല്ലേ, അതൊരു ഫണ്‍ ആയിട്ട് എടുക്കുന്നു,’ ജീത്തു ജോസഫ് പറഞ്ഞു.

Continue Reading
To Top