Connect with us

Screenima

Gossips

ഇത് നിങ്ങള്‍ക്കുളള മറുപടി, ചിത്രങ്ങളുമായി ത്യഷ

തെന്നിന്ത്യന്‍ താരസുന്ദരിയാണ് ത്യഷ. സിനിമാലോകത്ത് നിരവധി ഗോസിപ്പുകള്‍ക്ക് ഇടയില്‍ തന്നെയാവും താരത്തിന്റെ സ്ഥാനം. തിമിഴ്‌നാട്ടിലെ പുതിയ മുഖ്യമന്ത്രിയുടെ പേര് ചേര്‍ത്തുകൊണ്ടുളള വാര്‍ത്തകള്‍ ഒരു കുറവുമില്ല. അതിനിടെ നടി പങ്കുവെച്ച സോഷ്യല്‍മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയുടെ പേര് ചേര്‍ത്തുള്ള ഗോസിപ്പുകള്‍ക്ക് അവസാനമില്ല. ഇതിന് തുടക്കമായത് രണ്ടാളും ഒന്നിച്ച് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തതോടെയാണ്. അതിനിടെ ഭാര്യയായ സംഗീത നല്‍കിയ വിവാഹമോചന കേസും അഭ്യൂഹങ്ങള്‍ക്ക് ബലം കൂട്ടാന്‍ കാരണമായി. ഇപ്പോള്‍ പുറത്തുവന്ന സോഷ്യല്‍ മീഡിയയിലെ പോസ്റ്റ് എല്ലാത്തിനും ഉള്ള ഒരു മറുപടി യായാല്‍ സോഷ്യല്‍ മീഡിയ ലോകം കണക്കാക്കുന്നത്. സ്വകാര്യ ജീവിതത്തില്‍ പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍ക്കുളള പരോക്ഷ മറുപടിയാണെന്നും പറയപ്പെടുന്നു.

എന്റെ കാര്യത്തില്‍ ഇടപെടാന്‍ ഞാന്‍ അനുവദിക്കുന്ന ഏക മൂക്ക് ഇതാണ് എന്നാണ് ത്യഷ കുറിച്ചത്.

കഴിഞ്ഞ മേയ് മാസത്തിലായിരുന്നു തൃഷ തന്റെ 43-ാം ജന്മദിനം ആഘോഷിച്ചത്. സോഷ്യല്‍ മീഡിയയിലെ താരത്തിന്റെ പോസ്റ്റുകള്‍ക്ക് വലിയ സ്വീകാര്യത എപ്പോഴും ലഭിക്കാറുണ്ട്.

Continue Reading
To Top