Categories: Gossips

ഇനി ആ പണിക്ക് ഇല്ലാ, വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ മലയാളഭാഷയെക്കുറിച്ച് ജാന്‍വി കപൂര്‍

മലയാളഭാഷ കൈകാര്യം ചെയ്യാന്‍ ഏറെ പ്രയാസമാണെന്ന് നടി ജാന്‍വി കപൂര്‍. ഇനിയൊരു പരീക്ഷണത്തിന് താന്‍ ഇല്ലെന്നാണ് ബോളിവുഡ് താരം പറയുന്നത്. എന്നാല്‍ തനിക്ക് തെലുങ്കും തമിഴും വഴക്കുമെന്ന് നടി വ്യക്തമാക്കി. താരത്തിന്റെ പുതിയ സിനിമയായ പെദ്ധിയുടെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളെ കാണുകയായിരുന്നു ജാന്‍വി. നേരത്തെ സിദ്ധാര്‍ഥ് മല്‍ഹോത്രയ്‌ക്കൊപ്പം അഭിനയിച്ച ‘പരം സുന്ദരി’യില്‍ ഒരു മലയാളി കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ജാന്‍വി സ്വന്തം ശമ്പദത്തില്‍ തന്നെ ഡബ് ചെയ്തിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് കാരണമായി. വിമര്‍ശനങ്ങള്‍ വന്നത്തോടെ മലയാളഭാഷ കൈകാര്യം ചെയ്യാന്‍ തനിക്ക് പാടാണെന്ന് നടി തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.’ഇനി മലയാളം സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ആ ഭാഷ മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. കേള്‍ക്കാന്‍ വളരെ മനോഹരവും മധുരവുമുള്ള ഭാഷയാണ് മലയാളം എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ തമിഴ്, തെലുങ്ക് ഭാഷകളാണ് എനിക്ക് കൂടുതല്‍ എളുപ്പമായി തോന്നുന്നത്. അതുകൊണ്ട് തന്നെ തെലുങ്ക് സിനിമകളില്‍ അഭിനയിക്കുന്നത് ഞാന്‍ ഏറെ ആസ്വദിക്കുന്നുണ്ട്. തമിഴ് സിനിമകള്‍ കൂടുതല്‍ എക്‌സ്‌പ്ലോര്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം,” ജാന്‍വി പറഞ്ഞു.നിരവധി ചിത്രങ്ങള്‍ താരത്തിന്റേതായ ഒരുങ്ങുന്നുണ്ട്. തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച ദേവര’യ്ക്ക് ശേഷം ജാന്‍വി നായികയാകുന്ന രണ്ടാമത്തെ ടോളിവുഡ് ചിത്രമാണ് പെദ്ധി.
പെദ്ധി റിലീസ് ആയതിനുശേഷം നടന്‍ രാംചരനൊപ്പം ഒരു സിനിമ അണിയറയില്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. ഒരു സ്‌പോര്‍ട്‌സ് ആക്ഷന്‍ ചിത്രമായിരിക്കും ഇതെന്നാണ് ലഭിക്കുന്ന വിവരം. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന പ്രാധാന കഥാപാത്രത്തെ താരം അവതരിപ്പിക്കും.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

39 minutes ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

8 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

8 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago