Connect with us

Screenima

latest news

ഒരാഴ്ചയോളം അമ്മ ഫോണില്‍ വിളിച്ച് കരഞ്ഞു; ജാന്‍വി

തന്റെ അമ്മയും നടിയുമായ ശ്രീദേവിയുടെ ഓര്‍മകള്‍ പങ്കുവച്ച് നടി ജാന്‍വി കപൂര്‍. അമ്മയുടെ വേര്‍പാടിന് പിന്നാലെ തനിക്കുണ്ടായ ശൂന്യതയെക്കുറിച്ചും ജാന്‍വി പറഞ്ഞു. അമ്മയുടെ മരണമുണ്ടാക്കിയ വേദനയില്‍ നിന്ന് താന്‍ ഇതുവരെ പൂര്‍ണമായും മുക്തയായിട്ടില്ലെന്ന് ജാന്‍വി പറഞ്ഞു. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘അമ്മയുടെ ഒരു വശമായിരുന്നു ഞാന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ചിരുന്നത്. എന്തെങ്കിലും ചെയ്യാന്‍ തീരുമാനിച്ചാല്‍, അമ്മ പൂര്‍ണമായും ആ വഴിയിലേക്ക് പോകുമായിരുന്നു. കുടുംബജീവിതത്തെ അമ്മ അങ്ങനെയാണ് നോക്കിയത്. പ്രൊഫഷണല്‍ ജീവിതം എന്ന അധ്യായം തന്നെ പിന്നിലേക്ക് മാറ്റി വച്ച് ഒരു അമ്മയും ഭാര്യയും എന്ന നിലയിലുള്ള തന്റെ കടമകളില്‍ മാത്രം അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഞങ്ങള്‍ പ്രായപൂര്‍ത്തിയാകുന്നതു വരെയും അമ്മ തന്റെ പ്രൊഫഷണല്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതു വരെയും ഞാനും അത് അനുഭവിച്ചു. ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സിനിമ ഷൂട്ട് ചെയ്തിരുന്ന സമയം എനിക്കോര്‍മ്മയുണ്ട്. യാദൃശ്ചികമായി ഞങ്ങളുടെ വേനലവധിക്കാലത്തായിരുന്നു സിനിമയുടെ ഷൂട്ടിങ് അവര്‍ ഷെഡ്യൂള്‍ ചെയ്തത്.

എന്തോ കാരണത്താല്‍, ന്യൂയോര്‍ക്കിലെ ചില ഷെഡ്യൂളുകളുടെ കാരണം കൊണ്ട് ഖുഷിയുടെയും പപ്പയുടെയും പിറന്നാളിന് അമ്മയ്ക്ക് എത്താനായില്ല. ആ ഷൂട്ട് പാക്ക്അപ് ആകുന്നതുവരെ ഒരു ആഴ്ചയോളം അമ്മ എല്ലാ ദിവസവും ഞങ്ങളെ ഫോണില്‍ വിളിച്ച് കരയുകയായിരുന്നു. കുട്ടികളുടെ ജന്മദിനം നഷ്ടമായതിന്റെ ദുഃഖമാണ് അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം.

അതുകൊണ്ട് ഇങ്ങനെയൊരാള്‍ ഒരു മെഗാസ്റ്റാര്‍ ആണെന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. തീര്‍ച്ചയായും അമ്മ പോകുന്നിടത്തെല്ലാം ഒരു വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു. വളരെ സുരക്ഷിതമായ ഒരു ജീവിതമായിരുന്നു ഞങ്ങളുടേത്. അമ്മ ഒരിക്കലും അമ്മയ്ക്ക് ലഭിച്ച അം?ഗീകാരങ്ങളുടെ ഭാരം വഹിച്ചു കൊണ്ടല്ല ജീവിച്ചത്. കുടുംബത്തിന് വേണ്ടി ചട്‌നിയുണ്ടാക്കാനും നല്ല ആവോലി മീന്‍ എവിടെ കിട്ടും എന്നതിലൊക്കെയായിരുന്നു അമ്മയുടെ ശ്രദ്ധ.

പപ്പയുടെ തലയില്‍ മുടി വളരുമെന്ന് കരുതി എണ്ണ പുരട്ടി മസാജ് ചെയ്യുന്നതായിരുന്നു അമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം. അവസാനം പപ്പയ്ക്ക് ഹെയര്‍ ട്രാന്‍സ്പ്ലാന്റ് നടത്തേണ്ടി വന്നു’. – ജാന്‍വി പറഞ്ഞു. അമ്മ എപ്പോഴും തന്നോട് പറഞ്ഞിരുന്ന ഒരു ഉപദേശത്തെക്കുറിച്ചും ജാന്‍വി കൂട്ടിച്ചേര്‍ത്തു.

Continue Reading
To Top