Connect with us

Screenima

latest news

പലരും കണ്ണടച്ച് ഇരുട്ടാക്കി’; അശ്വതി ശ്രീകാന്ത് പറയുന്നു

നെടുമ്മങ്ങാട് ഒന്നര വയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടി അശ്വതി ശ്രീകാന്ത്. ക്രൂരമായ പെരുമാറ്റങ്ങള്‍ ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ലെന്നാണ് അശ്വതി പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയായിരുന്നു അശ്വതിയുടെ പ്രതികരണം.

സഹാനുഭൂതിയും കുറ്റബോധവും തീരെയില്ലാത്ത ക്രൂരതയില്‍ ഹരം കൊള്ളുന്നതെന്നും അശ്വതി പറയുന്നു. മുന്നറിയിപ്പുകളെ അവഗണിക്കരുത്. കുട്ടികളെ സംരക്ഷിക്കുന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും താരം പറയുന്നു. അശ്വതി ശ്രീകാന്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

51 മുറിവ്, ഒന്നര വയസ്സ്. പല ക്രൂരമായ പെരുമാറ്റങ്ങളും ഒരുദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. പലപ്പോഴും അതിന്റെ മുന്നറിയിപ്പുകള്‍ വര്‍ഷങ്ങളായി അവരുടെ സ്വഭാവത്തില്‍ ഉണ്ടാവും. സഹാനുഭൂതിയില്ലായ്മ, മറ്റുള്ളവരെ നിയന്ത്രിക്കാനും ഉപദ്രവിക്കാനും ശ്രമിക്കുന്ന സ്വഭാവം, ആക്രമണോത്സുകത ഇതൊക്കെ കണ്ടിട്ടും പലരും കാണാതെ വിടുന്നതാണ്.

കുടുംബം പലപ്പോഴും ഇതിനെയെല്ലാം ‘ദേഷ്യം’ എന്ന ലേബലില്‍ ഒതുക്കി കളയും, അവന്റെ/ അവളുടെ സ്വഭാവം അങ്ങനെയാണെന്ന് നിസാരവത്കരിക്കും, തഞ്ചത്തില്‍ നിന്നാല്‍ മതിയെന്ന് ഇരകളെ ഉപദേശിക്കും. ആന്റി സോഷ്യല്‍ പ്രവണത ഉള്ളവരും ആന്റി സോഷ്യല്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ ഉള്ളവരുമൊക്കെ പലപ്പോഴും ഒളിക്കുന്നത് ചുറ്റുമുള്ളവരുടെ ഇത്തരം ന്യായീകരണങ്ങളിലാണ്.

ഒടുവില്‍ അതിന്റെ വില കൊടുക്കേണ്ടിവരുന്നത് ഏറ്റവും ദുര്‍ബലരായ ആരെങ്കിലുമൊക്കെയാവും. സഹാനുഭൂതിയും കുറ്റബോധവും തീരെയില്ലാത്ത ക്രൂരതയില്‍ ഹരം കൊള്ളുന്ന ഈ മനുഷ്യരൊന്നും ഒരു വാര്‍ത്തയോടെയല്ല ജനിക്കുന്നത്. അവര്‍ ഇത്രനാളും വാര്‍ത്തയാവാതിരുന്നത് പലരും കണ്ണടച്ച് ഇരുട്ടാക്കിയത് കൊണ്ട് കൂടിയാണ്. ക്രൂരതയെ സ്വഭാവമായി കാണരുത്. മുന്നറിയിപ്പുകളെ അവഗണിക്കരുത്. കുട്ടികളെ സംരക്ഷിക്കുന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്.

Continue Reading
To Top