latest news
നന്നായി വസ്ത്രം ധരിച്ച് നടക്കാനുള്ള താല്പര്യമൊക്കെ പോയി; സമീറ
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നടി സമീറ റെഡ്ഡി. നടി പങ്കുവയ്ക്കുന്ന റീലുകളൊക്കെ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത്. ബോഡി ഷെയമിങിനെ കുറിച്ചും ശാരീരികമായുണ്ടാകുന്ന മാറ്റത്തെ കുറിച്ചുമൊക്കെ നിരന്തരം സംസാരിക്കാറുള്ള ആളു കൂടിയാണ് സമീറ. തന്റെ സൗന്ദര്യത്തിലോ ലുക്കിലോ ഒന്നും തന്നെ താനിപ്പോള്‍ വലിയ സമ്മര്‍ദം ചെലുത്താറില്ലെന്ന് പറയുകയാണ് സമീറ ഇപ്പോള്‍.
ഇന്‍സ്റ്റ?ഗ്രാമില്‍ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് സമീറ ഇക്കാര്യം കുറിച്ചത്. സ്‌റ്റൈലിഷ് ആയി വസ്ത്രം ചെയ്ത് നടക്കാനുള്ള താല്പര്യമൊക്കെ കുറഞ്ഞു എന്നാണ് സമീറ റെഡ്ഡി പറയുന്നത്. ‘നന്നായി വസ്ത്രധാരണം നടത്തുന്നത് നിങ്ങളൊക്കെ ആസ്വദിക്കുന്നുണ്ടോ ?.
സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക് അതിലുള്ള താല്പര്യമൊക്കെ പോയി. പക്ഷേ അതിനൊരു കാരണമുണ്ടായിരുന്നു..മുന്‍പൊക്കെ എന്റെ ലുക്ക് എന്തായിരിക്കും എന്നോര്‍ത്ത് ഞാന്‍ വല്ലാതെ ആശങ്കപ്പെട്ടിരുന്നു. പെര്‍ഫക്ട് ആണോ, അപ്പിയറന്‍സ് നന്നാവുമോ എന്നൊക്കെയുള്ള സമ്മര്‍ദ്ദം എന്റെയുള്ളില്‍ തന്നെ ഉണ്ടായി.
പക്ഷേ ഇപ്പോള്‍ എനിക്ക് എന്റെ ലുക്ക്, എന്റെ സ്‌റ്റൈല്‍, എന്റെ രീതികള്‍ എന്ന നിലയിലേക്ക് മാറിയിരിക്കുന്നു. സ്ട്രസ്സ് ഇല്ല. ലുക്കിലും അപ്പിയറന്‍സിലുമൊക്കെയുള്ള സമ്മര്‍ദ്ദം നിങ്ങള്‍ ഒഴിവാക്കി കഴിഞ്ഞാലുള്ള വൈബ് ഒന്ന് വേറെ തന്നെയാണ്.
