latest news
എന്റെ ഷോയില്‍ ഇരുന്ന് ആളുകള്‍ ഉറങ്ങിപ്പോയിട്ടുണ്ട്; മോഹന്‍ലാല്‍
മലയാളികള്‍ക്ക് പ്രയങ്കരനായ നടനാണ് മോഹന്‍ലാല്‍. സിനിമയ്ക്ക് പുറമെ നാടകത്തിലും റിയാലിറ്റി ഷോകള്‍ തുടങ്ങി നിരവധി വേദികളില്‍ വേഷങ്ങളിലും നടന് ശ്രദ്ധേയ സാന്നിധ്യമാണ്. ഇപ്പോഴിതാ ലൈവ് ഷോക്കള്‍ ചെയ്യുന്നതിനെക്കുറിച്ചും അതില്‍ നിന്ന് ലഭിക്കുന്ന കിക്കിനെക്കുറിച്ചും പറയുകയാണ് നടന്. സ്റ്റേജില്‍ പ്രകടനം നടത്തുമ്പോള്‍ അനുഭവിക്കുന്ന ടെന്‍ഷനെക്കുറിച്ചും മോഹന്‍ലാല്‍ പറഞ്ഞു. ദൈവമേ… എന്ന് വിളിച്ചാണ് സ്റ്റേജില്‍ കയറുന്നതെന്നും തന്റെ ഷോയില്‍ ഇരുന്ന് ആളുകള്‍ ഉറങ്ങി പോയിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി വി യ്ക്ക് നല്കിയ അഭിമുഖത്തിലാണ് പ്രതികരണം.
സ്റ്റേജില്‍ പെര്‍ഫോം ചെയ്യുന്നതാണ് ഏറ്റവും ടെന്‍ഷന്‍ ഉണ്ടാക്കുന്ന കാര്യം. കാരണം ഒരുപാട് ഗാഡ്ജറ്റുകളില്‍ അല്ലേ വര്‍ക്ക് ചെയ്യുന്നത്. ഞാന്‍ സംസ്കൃത നാടകങ്ങള്‍ ചെയ്തിട്ടുണ്ട്, ഒരുപാട് ഷോകള്‍ ചെയ്തിട്ടുണ്ട്. ഒരുപക്ഷേ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഷോകള്‍ ചെയ്തിട്ടുള്ള ഒരു ആക്ടര്‍ ഞാനായിരിക്കും. ‘സിനിമ പോലെ തന്നെയാണ് അവിടെ കയറുമ്പോള്‍ ‘ദൈവമേ’ എന്ന് വിളിച്ചിട്ടാണ് കയറുന്നത്.ഒരു വിശ്വാസത്തിന്റെ പുറത്താണ് ചെയ്യുക.
പല കുഴപ്പങ്ങളും വരാം. അതൊരു ഭയങ്കര കിക്ക് തരുന്ന സംഭവം തന്നെയാണ്. മീനയൊക്കെ ഒരുപാട് ഷോസ് എന്റെ കൂടെ ചെയ്തിട്ടുണ്ട്. പില്ക്കാലത്ത് അതെല്ലാം ആലോചിക്കുമ്പോള്‍ ഭയങ്കര തമാശയായി തോന്നും. ചില ആളുകള്‍ നമ്മുടെ ഷോയില്‍ കിടന്നുറങ്ങിപ്പോയിട്ടുണ്ട്. അങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട്. പണ്ടൊക്കെ ഒരുപാട് ഷോകള്‍ ചെയ്തിട്ടുണ്ട്. ഒരുപാട് തെറ്റുകളും പറ്റിയിട്ടുണ്ട്,’ മോഹന്‍ലാല്‍ പറഞ്ഞു.
അതേസമയം, ദൃശ്യം 3 മികച്ച വിജയമാണ് തിയേറ്ററുകളില്‍ നേടുന്നത്. മെയ് 21ന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിവസം തന്നെ 50 കോടിയ്ക്കടുത്ത് കളക്ഷന്‍ നേടിയിരുന്നു. ചിത്രം വൈകാതെ തന്നെ പല കളക്ഷന്‍ റെക്കോര്‍ഡുകളും മറികടക്കുമെന്നാണ് കരുതപ്പെടുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം നാലാം ഭാഗത്തിനുള്ള സാധ്യതകളും തുറന്നുവെക്കുന്നുണ്ട്.
