latest news
മുന്‍പ്രണയബന്ധങ്ങളില്‍ ഞാന്‍ നേരിട്ടതെന്ത്? ദിയ പറയുന്നു
ദിയ കൃഷ്ണയുടെ വിവാഹ ജീവിതം കഴിഞ്ഞ കുറേ നാളുകളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാണ്. ഭര്‍ത്താവ് അശ്വിന്‍ ?ഗണേശിന് ദിയ ഒരു പരി?ഗണനയും നല്‍കുന്നില്ലെന്നാണ് വിമര്‍ശനം. ഇതിനിടെ ദിയയുടെ മുന്‍ പ്രണയ ബന്ധങ്ങള്‍ കമന്റ് ബോക്‌സില്‍ പലരും ചര്‍ച്ചയാക്കി. അധിക്ഷേപിച്ച് കമന്റുകള്‍ വന്നു. എന്നാല്‍ ഈ ബന്ധങ്ങളിലെല്ലാം താന്‍ വഞ്ചിക്കപ്പെട്ടതാണെന്ന് ഒരിക്കല്‍ ദിയ കൃഷ്ണ പറഞ്ഞിട്ടുണ്ട്. ഈ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
എന്റെ ജീവിതത്തിലുണ്ടായ എല്ലാ പ്രഷറുകളും അവരായി തന്നെ ഒഴിഞ്ഞ് പോയി. അടുത്ത കാമുകനായോ എന്ന് ചോ?????ദിക്കുന്നവരുണ്ട്. ആയാലും ആയില്ലെങ്കിലും നിങ്ങള്‍ക്കെന്താണ്. ജീവിത കാലം മുഴുവന്‍ ഒരാളുടെ ടോക്‌സിസിറ്റി കണ്ട് അയാളുടെ കൂടെ തന്നെ നിന്ന് ജീവിതകാലം മുഴുവന്‍ നില്‍ക്കാന്‍ എനിക്ക് പറ്റില്ല. അങ്ങനെ ചെയ്യുന്ന ഒരുപാട് പേരുണ്ടായിരിക്കാം. എനിക്കൊരറ്റ ജീവിതമേ ഉള്ളൂ. നൂറ് പേരെങ്കില്‍ നൂറ് പേര്‍ വന്നോട്ടെ. പെര്‍ഫെക്ട് പാര്‍ട്ണറെ കണ്ടുപിടിക്കുന്നത് വരെ ഞാന്‍ പ്രണയത്തിലായിക്കൊണ്ടിരിക്കും. അതിലൊരു തെറ്റും ഞാന്‍ കാണുന്നില്ല. എനിക്ക് ബോറടിക്കുന്നു എന്ന് പറഞ്ഞ് ഇന്നേവരെ ഒരാളെയും ഞാന്‍ എന്റെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. ആര് ജീവിതത്തിലേക്ക് വന്നാലും അവര്‍ക്ക് നൂറ് ശതമാനം നല്‍കുന്നയാളാണ് ഞാന്‍. മുഴുവന്‍ സ്‌നേഹവും മുഴുവന്‍ സമയവും കൊടുക്കും. പക്ഷെ അവര്‍ തന്നെ വേദനിപ്പിക്കുന്ന അവസ്ഥയായിരുന്നെന്നും ദിയ കൃഷ്ണ അന്ന് പറഞ്ഞു.
ഓര്‍മ വെച്ച കാലം തൊട്ടേ എനിക്ക് ബോയ്ഫ്രണ്ട്‌സുണ്ട്. എല്‍കെജി പഠിക്കുമ്പോഴേ ഐ ഹാര്‍ട്ട് യു എന്നെഴുതി ഞാന്‍ കൊടുക്കാറുണ്ടായിരുന്നു. ചെറിയ കുട്ടിയായിരുന്നപ്പോള്‍ മുതല്‍ ഞാന്‍ പ്രേമരോ?ഗിയായിരുന്നു. അത് പറയാന്‍ എനിക്ക് നാണക്കേടില്ല. എത്ര പേര്‍ വേദനിപ്പിച്ച് എന്നെ ദ്രോഹിച്ച് പോയിട്ടുണ്ടെങ്കിലും എനിക്ക് വീണ്ടും മറ്റുള്ളവരെ സ്‌നേഹിക്കാന്‍ പറ്റുന്നു. അതില്‍ എനിക്ക് അഭിമാനമുണ്ട്. ചിലര്‍ക്ക് ഒരാള്‍ ചീറ്റ് ചെയ്ത് പോയിക്കഴിഞ്ഞാല്‍ അവര്‍ക്ക് വേറൊരാളെ സ്‌നേഹിക്കാനും വിശ്വസിക്കാനും പുതിയൊരു ജീവിതം തുടങ്ങാനും ബുദ്ധിമുട്ടായിരിക്കും. പെട്ടെന്ന് റീ സ്റ്റാര്‍ട്ട് ചെയ്ത ആളാണ് ഞാന്‍. കാരണം എന്റെ ലൈഫില്‍ വന്ന് പോയിട്ടുള്ള എല്ലാവന്‍മാരും, പ്രത്യേകിച്ച് ഒരാളെ ഉദ്ദേശിച്ചല്ല പറയുന്നത്.എന്റെ ജീവിതത്തില്‍ വന്ന മൂന്ന് നാല് പേരെ ഉദ്ദേശിച്ചാണ് പറയുന്നത്. മുമ്പ് എന്റെ വ്‌ലോ?ഗുകള്‍ കണ്ടവര്‍ക്ക് അറിയാമായിരിക്കാം. അവര്‍ എന്റെ ജീവിതം നശിപ്പിച്ചിരുന്നു എന്ന് അന്ന് ദിയ കൃഷ്ണ തുറന്ന് പറഞ്ഞു.
ചിരിച്ച് കളിച്ച് നടന്ന എന്നെ എങ്ങനെ കരഞ്ഞ് കൊണ്ട് ഉറങ്ങാം എന്ന് പഠിപ്പിച്ച ഒരു കൂട്ടം ആള്‍ക്കാരാണ്. അതില്‍ ഒരാള്‍ പുറത്തിറങ്ങി എന്നെ തെറ്റായ ആളായി ടാര്‍?ഗറ്റ് ചെയ്തു. എന്റെ കൈയില്‍ എതിര്‍ത്ത് പറയാനുള്ള കാര്യങ്ങളുണ്ടായിരുന്നു. പക്ഷെ നിശ്ബദ്മായിരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അത് പോലൊരു താഴ്ന്ന ജീവിതത്തിലേക്ക് പോകാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു. ഞാന്‍ കര്‍മയില്‍ വിശ്വസിക്കുന്നു. അത് കൊണ്ടാണ് ഞാന്‍ ഹാപ്പിയായും സ്ട്രസ് ഫ്രീയായും ഇരിക്കുന്നതെന്നും ദിയ കൃഷ്ണ പറഞ്ഞു. എന്റെ മുന്‍കാമുകന്‍മാരെല്ലാം വേറെ പെണ്ണുങ്ങളുടെ മണമടിക്കുമ്പോള്‍ അങ്ങോട്ട് പോയതാണ്. ഡേറ്റ് ചെയ്തവരെ പത്ത് പതിനൊന്ന് വര്‍ഷം പ്രേമിച്ച് വിവാഹം ചെയ്ത് വാട്ട് എ ലൗ സ്റ്റോറി എന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷെ അവര്‍ക്കൊന്നും അതിന് താല്‍പര്യമില്ലായിരുന്നെന്നും ദിയ കൃഷ്ണ പറഞ്ഞു.
