Connect with us

Screenima

latest news

പിരിഞ്ഞ് കഴിഞ്ഞപ്പോള്‍ മിസ് ചെയ്യുന്നതായി തോന്നി; ലിസിയെക്കുറിച്ച് പ്രിയദര്‍ശന്‍

ലിസിയുമായി വീണ്ടും ഒന്നിച്ചതിനെക്കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകന്‍ പ്രിയ?ദര്‍ശന്‍. തങ്ങള്‍ പിരിഞ്ഞ് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ പരസ്പരം മിസ് ചെയ്യുന്നതായി തോന്നിയെന്നും അതുകൊണ്ടാണ് വീണ്ടും ഒന്നിച്ചതെന്ന് സംവിധായകന്‍ പറഞ്ഞു. കൂട്ട് എപ്പോഴും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ജീവിതത്തില്‍ എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നൊരു കാര്യമുണ്ട്, അവസാനങ്ങള്‍ മനോഹരമായിരിക്കണം. ആദ്യകാലങ്ങളേക്കാള്‍ നന്നായിപ്പോകേണ്ടത് അവസാനകാലങ്ങളാണെന്ന് ആഗ്രഹിക്കാത്തവര്‍ വിരളമാണ്.

ഉയര്‍ച്ചകളും താഴ്ചകളുമില്ലാതെ ആര്‍ക്കും മുന്നോട്ടുപോകാനാകില്ല. ജീവിതത്തിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ദാമ്പത്യത്തില്‍ ഈഗോയും വിരസതയും വന്നു. പിരിയുന്നതാണ് നല്ലതെന്നു തീരുമാനിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ പരസ്പരം മിസ് ചെയ്യുന്നതായി തോന്നി. ഞങ്ങള്‍ വീണ്ടും ഒന്നിച്ചു. കൂട്ട് എപ്പോഴും ആവശ്യമാണ്’.- പ്രിയ?ദര്‍ശന്‍ പറഞ്ഞു.

പത്ത് വര്‍ഷത്തോളം വേര്‍പിരിഞ്ഞ് കഴിഞ്ഞ ശേഷമാണ് ലിസിയുമായി ഒന്നിക്കുന്നതെന്ന് അടുത്തിടെ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. 32 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹമോചിതരായത്. ഈ വര്‍ഷം ജനുവരില്‍ സംവിധായകന്‍ സിബി മലയിലിന്റെ വിവാഹത്തിന് ലിസിയും പ്രിയദര്‍ശനും ഒരുമിച്ചെത്തിയതും സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു.

Continue Reading
To Top