Connect with us

Screenima

Ansiba Hassan

latest news

അമ്മയില്‍ പരാതി കൊടുത്തിട്ട് ഒരു കാര്യവുമില്ല’

കൊച്ചി: താരസംഘടനയായ അമ്മയില്‍ ?ഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്ന് നടി അന്‍സിബ ഹസന്‍. അമ്മയില്‍ പരാതി പറഞ്ഞിട്ട് കാര്യമില്ലാത്തതു കൊണ്ടാണ് താന്‍ മുന്‍പ് പരാതി അറിയിക്കാതിരുന്നതെന്നും അന്‍സിബ പറഞ്ഞു. ഒരു ചെറിയ കാര്യം പറഞ്ഞ് വളച്ചൊടിച്ച് തനിക്കെതിരെ വ്യാജ പരാതി കൊടുത്തു. മൂന്നു മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ അക്ഷരാര്‍ഥത്തില്‍ ഉപദ്രവിക്കപ്പെട്ടു.

അതിന്റെ ട്രോമ ഇതുവരെ മാറിയിട്ടില്ല. ഒരു കാര്യവുമില്ലാതെ എന്തിനാണങ്ങനെ ചെയ്തതെന്ന് ഇപ്പോഴും രാത്രികളില്‍ ആലോചിക്കാറുണ്ടെന്നും അന്‍സിബ പറഞ്ഞു. കൊച്ചി വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടി. ”അമ്മ സംഘടനയില്‍ ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്.

ശരിയെന്ന് തോന്നുന്ന അഭിപ്രായത്തിനൊപ്പം ഞാന്‍ നില്‍ക്കാറുണ്ട്. ശരിയല്ലാത്തതിനൊപ്പം നില്‍ക്കാറുമില്ല. എന്റെ എതിര്‍പ്പ് ഞാന്‍ പ്രകടിപ്പിക്കും. മിനുട്‌സില്‍ അത് എഴുതാറുമുണ്ട്. ടിനി ടോമിനെതിരെ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം നിഷേധിച്ചോട്ടേ. എന്നേക്കാള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയില്‍ വന്ന ഒരാളുടെ കാര്യത്തില്‍ എനിക്കെന്തിനാണ് ആശങ്ക ?.

ആ കമ്മിറ്റിയിലുള്ളവരില്‍ പ്രായം കൊണ്ടാണെങ്കിലും ജോലി കൊണ്ടാണെങ്കിലും ഏറ്റവും ജൂനിയറായ ആള്‍ ഞാനാണ്. മതപരിവര്‍ത്തനത്തിന്റെ കാര്യം എന്നോട് നേരിട്ട് പറഞ്ഞതല്ല. പല അംഗങ്ങളോടും അദ്ദേഹമത് പറഞ്ഞിട്ടുണ്ട്. അത് കേട്ട എല്ലാവരും എനിക്ക് അനുകൂലമായി സാക്ഷി പറയാന്‍ വരുമോയെന്ന് എനിക്കറിയില്ല.

എക്‌സിക്യൂട്ടീവ് അംഗമായ നീന കുറുപ്പ് ചേച്ചി ഇക്കാര്യം കേട്ടിട്ടുമുണ്ട്, എന്നോടത് പറഞ്ഞിട്ടുമുണ്ട്. ഫെബ്രുവരി 21-നാണ് എല്ലാം കൊണ്ടും മടുത്ത് രാജിവെച്ചത്. മൂന്നു മണിക്കൂറാണ് പൊലീസ് സ്റ്റേഷനിലിരുന്നത്. എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊക്കെ നടക്കുന്നത്. വ്യക്തിപരമായ കാരണങ്ങളും ജോലിത്തിരക്കുകളും ഉള്ളതുകൊണ്ട് രാജിവെയ്ക്കുന്നുവെന്നാണ് പറഞ്ഞത്.

എനിക്കെത്ര ജോലിയുണ്ടെന്ന് ഇവിടെയെല്ലാവര്‍ക്കും അറിയാം. അധികാരത്തര്‍ക്കമുണ്ടോയെന്ന് എനിക്ക് അറിയില്ല. ഞാന്‍ അമ്മയുടെ വര്‍ക്കിങ് കമ്മിറ്റിയിലും പിന്നീട് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുമുണ്ടായിരുന്നു. ജോയിന്റ് സെക്രട്ടറിയായി മത്സരിക്കാന്‍ തയ്യാറെടുത്ത അന്നുമുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. അനൂപ് ചന്ദ്രന്‍ എനിക്കെതിരെ വിഡിയോ വരെ പോസ്റ്റ് ചെയ്തു.

അതിനെതിരെ ഞാന്‍ പരാതി കൊടുത്തിരുന്നു. ആ പരാതി അവിടെ സ്വീകരിച്ചിട്ടില്ല. അമ്മയുടെ നിയമാവലി അനുസരിച്ച് അസോസിയേഷനെതിരെ സംസാരിക്കുന്നവരെ പുറത്താക്കാന്‍ പറ്റും. അമ്മയ്‌ക്കെതിരെ സംസാരിച്ച ചില സ്ത്രീകളുമുണ്ട്. അവരെയും പുറത്താക്കുമെന്നാണ് എനിക്ക് കിട്ടിയ മറുപടി.

Continue Reading
To Top