latest news
ബോളിവുഡ് എനിക്ക് മുന്നില്‍ വാതില്‍ കൊട്ടിയടച്ചു; തുറന്ന് പറഞ്ഞ് ജ്യോതിക
തന്റെ ആദ്യത്തെ ഹിന്ദി ചിത്രം ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടപ്പോള്‍ ബോളിവുഡ് തനിക്ക് മുന്നില്‍ വാതില്‍ കൊട്ടിയടച്ചുവെന്ന് നടി ജ്യോതിക. തന്റെ പുതിയ ചിത്രമായ സിസ്റ്റത്തിന്റെ പ്രൊമോഷന്റെ ഭാ?ഗമായി ടൈംസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജ്യോതിക.
‘എന്റെ ആദ്യത്തെ ഹിന്ദി ചിത്രം ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടപ്പോള്‍, ബോളിവുഡ് എനിക്ക് മുന്നില്‍ വാതില്‍ കൊട്ടിയടച്ചു. എന്റെ ആദ്യ തമിഴ് ചിത്രവും പരാജയമായിരുന്നു. പക്ഷേ അവര്‍ എന്റെ അഭിനയത്തെയാണ് നോക്കിയത്. എനിക്ക് കുറേ അവസരങ്ങള്‍ നല്‍കുകയും ചെയ്തു.
ഇതാണ് ബോളിവുഡും കോളിവുഡും തമ്മിലുള്ള വിശ്വാസം. അന്നത്തെ ബോളിവുഡില്‍ നിന്ന് ഒരുപാട് മാറ്റം വന്നു ഇപ്പോള്‍. നാല്‍പ്പതുകളിലുള്ള സ്ത്രീകള്‍ക്കായി അവര്‍ എഴുതുന്ന തരത്തിലുള്ള തിരക്കഥകള്‍ നോക്കൂ. ദക്ഷിണേന്ത്യ എന്തായാലും ആ ഭാഗം ഇതുവരെ എക്സ്പ്ലോര്‍ ചെയ്തിട്ടില്ല.
ബോളിവുഡിനും കോളിവുഡിനും അവരുടേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ടെന്ന് എനിക്ക് തോന്നുന്നു”.- ജ്യോതിക പറഞ്ഞു. 1998 ല്‍ പുറത്തിറങ്ങിയ ‘ഡോളി സജാ കെ രഖ്ന’ എന്ന പ്രിയദര്‍ശന്‍ സിനിമയിലൂടെയാണ് ജ്യോതിക അഭിനയത്തിലേക്ക് കടക്കുന്നത്.
അക്ഷയ് ഖന്നയായിരുന്നു ചിത്രത്തിലെ നായകന്‍. സിസ്റ്റത്തില്‍ ജ്യോതികയ്‌ക്കൊപ്പം സൊനാക്ഷി സിന്‍ഹയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മെയ് 22 ന് ചിത്രം ആമസോണ്‍ പ്രൈം വിഡിയോയിലൂടെ സ്ട്രീമിങ് ആരംഭിച്ചു.
