Connect with us

Screenima

latest news

ദൃശ്യം-3; കൂടുതല്‍ പ്രതിഫലം ആര്‍ക്ക്

കാത്തിരിപ്പിനൊടുവില്‍ ദൃശ്യം 3 പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സിനിമാ ലോകം ഒന്നാകെ ഉറ്റുനോക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയോടെയാണ് ദൃശ്യം 3 തിയേറ്ററിലേക്ക് എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് എല്ലായിടത്തും നിന്ന് ലഭിക്കുന്നത്. 2013 മുതല്‍ മലയാളി പ്രേക്ഷകരുടെ കൂടെയുള്ള കുടുംബമാണ് ജോര്‍ജ് കുട്ടിയും റാണിയും മക്കളും.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജോര്‍ജ് കുട്ടിയായി മോഹന്‍ലാല്‍, റാണിയായി മീന, മക്കളായ അഞ്ചുവായി അന്‍സിബ ഹസന്‍, അനു എന്ന കഥാപാത്രമായി എസ്തര്‍ അനില്‍ എന്നിവര്‍ വേഷമിടുന്നു. ആശ ശരത്തും സിദ്ധിഖുമാണ് മറ്റു സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വലിയ താരനിര തന്നെ അണി നിരക്കുന്ന ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം അര്‍ക്കാകും ലഭിച്ചിട്ടുണ്ടാകുക എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത്. ഈ ചിത്രത്തില്‍ മറ്റാരേക്കാളും വലിയ പ്രതിഫലം പറ്റുന്ന താരം നടന്‍ മോഹന്‍ലാല്‍ തന്നെയാണ്.

മൂന്നാം ഭാഗത്തിനായി മോഹന്‍ലാല്‍ ഈടാക്കുന്ന പ്രതിഫലം 20 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്. റിപ്പബ്ലിക്ക് വേള്‍ഡിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സിനിമയുടെ ബജറ്റ് 100 കോടി രൂപയാണ്.

ദൃശ്യത്തിന്റെ ആദ്യ പതിപ്പ് 2013ല്‍ പുറത്തിറങ്ങുമ്പോള്‍ മോഹന്‍ലാലിന്റെ പ്രതിഫലം 5-6 കോടി രൂപയായിരുന്നു. രണ്ടാം ഭാഗം ആയപ്പോഴേക്കും അത് 10 മുതല്‍ 12 കോടി രൂപയായി ഉയര്‍ന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗത്തേക്ക് എത്തിയപ്പോള്‍ ആളുകളുടെ പ്രതീക്ഷയും വര്‍ധിച്ചു. ഇതോടെയാണ് മോഹന്‍ലാലിന്റെ പ്രതിഫലവും വര്‍ധിച്ചത്.

സിനിമയിലെ മറ്റൊരു കഥാപാത്രം അവതരിപ്പിച്ച നടി മീനയുടെ ഫീസ് ദൃശ്യത്തിന്റെ തുടക്കത്തില്‍ 15 ലക്ഷത്തിനും 25 ലക്ഷത്തിനും ഇടയിലായിരുന്നു. മൂന്നാം ഭാഗം പുറത്തുവന്നതോടു കൂടി ഇവര്‍ 75 ലക്ഷം രൂപ വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍

ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി അന്‍സിബ ഹസന്‍ അഞ്ചു എന്ന കഥപാത്രമാണ് അവതരിപ്പിച്ചത്. ഈ വേഷം ചെയ്യാനായി അന്‍സിബ ഹസന്‍ ഒരു കോടി രൂപ പ്രതിഫലമായി വാങ്ങിയത്. ഇളയ മകള്‍ ആയി വേഷമിട്ട എസ്തര്‍ അനില്‍ 25 ലക്ഷം രൂപ വാങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Continue Reading
To Top