Connect with us

Screenima

latest news

മോശം കമന്റ്; മറുപടിയുമായി അനുപമ

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് തെലുങ്കില്‍ മുന്‍നിര നായികയായി മാറിയ നടിയാണ് അനുപമ പരമേശ്വരന്‍. തമിഴിലും കയ്യടി നേടാന്‍ സാധിച്ചു. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലും തിരികെയെത്തി. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനുപമ.

കഴിഞ്ഞ ദിവസം അനുപമ പങ്കുവച്ച വിഡിയോയും പോസ്റ്റുമൊക്കെ ആരാധകരുടെ മനം കവരുന്നതായിരുന്നു. ത്രീ എന്ന ചിത്രത്തിലെ കണ്ണഴകാ എന്ന പാട്ട് പാടുന്ന തന്റെ വിഡിയോയാണ് താരം പങ്കുവച്ചത്. മുടി രണ്ട് വശത്തേക്കായി പിന്നിയിടുമ്പോഴെല്ലാം ഈ പാട്ട് ഓര്‍മ വരുമെന്നാണ് അനുപമ പറയുന്നത്. ഇന്ന് വീണ്ടും പാട്ട് മനസിലേക്ക് വന്നുവെന്നും അതിനാലാണ് പാടുന്നതെന്നും താരം പറയുന്നു.

ത്രീ സിനിമയിലെ ഈ ഗാനം പലയാവര്‍ത്തി കണ്ടാണ് ഞാന്‍ വളര്‍ന്നത്. അതിനുശേഷം, ഞാന്‍ എപ്പോഴെല്ലാം മുടി ഇതുപോലെ രണ്ട് വശത്തേക്ക് പിന്നി ഇടുന്നോ, അപ്പോഴെല്ലാം ഈ പാട്ട് എന്റെ തലയിലേക്ക് പെട്ടെന്ന് വരും. ഇന്ന് രാവിലെ ഞാന്‍ യാദൃച്ഛികമായി കണ്ണാടിയുടെ മുന്നില്‍ ഇരുന്ന് ഈ ഹെയര്‍സ്റ്റൈല്‍ ചെയ്തു. തല്‍ക്ഷണം ആ പാട്ട് ഓര്‍മ വന്നു. അപ്പോഴിതൊന്ന് പാടി നോക്കിയാലെന്താ എന്ന് തോന്നി. ഞാന്‍ മാത്രമാണോ ഈ ഹെയര്‍ സ്റ്റൈലിനെ ആ ഗാനവുമായി ബന്ധപ്പെടുത്തുന്നത്? ദയവായി എന്നോട് പറയൂ.’ എന്നാണ് അനുപമ കുറിച്ചത്.

പോസ്റ്റ് വൈറലായതോടെ അനുപമയ്ക്ക് കയ്യടിച്ച് നിരവധി പേരാണ് എത്തിയത്. ഇതിനിടെ ഒരാള്‍ അനുപമ അധിക്ഷേപിച്ചിരിക്കുകയാണ്. കടുത്ത ഭാഷയിലാണ് ഇയാള്‍ അനുപമയെ അവഹേളിച്ചത്. ‘പാവം ഇപ്പോ തമിഴനും വേണ്ട, തെലുങ്കനും വേണ്ട, മലയാളിയ്ക്ക് പണ്ടേ വേണ്ട. ടോട്ടലി ഔട്ട്’ എന്നായിരുന്നു കമന്റ്. പിന്നാലെ പ്രതികരണവുമായി അനുപമയുമെത്തി.

സങ്കടപ്പെടുന്ന ഇമോജിയായിരുന്നു അനുപമ മറുപടിയായി പങ്കുവച്ചത്. മാത്രമല്ല ഈ കമന്റ് അനുപമ പിന്‍ ചെയ്ത് വെക്കുകയും ചെയ്തു. ഇതോടെ നിരവധി പേരാണ് കമന്റിട്ടയാള്‍ക്ക് മറുപടിയുമായെത്തിയത്.

”ഇത്രയും പറയണ്ടായിരുന്നു, ഞാന്‍ ഒരു മലയാളിയാണ്, എനിക്ക് ഇഷ്ടമാണ് അനുപമയെ, എല്ലാവര്‍ക്കും വേണ്ടി ജീവിക്കാന്‍ പറ്റുമോ, നല്ലത് എന്തെങ്കിലും പറയാന്‍ സാധിക്കില്ലെങ്കില്‍ മിണ്ടാതിരിക്കൂ, അത് വളരെ മോശവും ക്രൂരവുമായിരുന്നു, അനാവശ്യമായിരുന്നു, കഷ്ടായിപ്പോയി, അവളുടെ സിനിമകള്‍ കണ്ടിട്ടുണ്ടോ? അസൂയ അറ്റ് പീക്ക്, ജീവിതത്തില്‍ ഒന്നും ആകാന്‍ പറ്റാത്തവരുടെ ഫ്രസ്‌റ്റ്രേഷന്‍” എന്നായിരുന്നു കമന്റുകള്‍.

Continue Reading
To Top