Connect with us

Screenima

latest news

മോദിയെ അപ്പൂപ്പനെപ്പോലെ തോന്നി; അഹാന

നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറും കുടുംബവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ കുഞ്ഞിനെ ലാളിക്കുന്ന ചിത്രം മോദിയും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

മോദിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് സംസാരിക്കുകയാണ് കൃഷ്ണ കുമാറിന്റെ മൂത്ത മകളും നടിയുമായ അഹാന കൃഷ്ണ. ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. മോദിയെ തനിക്ക് ഒരു അപ്പൂപ്പനെപ്പോലെയാണ് തോന്നിയതെന്നാണ് അഹാന പറയുന്നത്. തങ്ങള്‍ സോഷ്യല്‍ മീഡിയ താരങ്ങളാണെന്നത് മോദിയ്ക്ക് അറിയാമായിരുന്നുവെന്നും അഹാന പറയുന്നു.

നമ്മൂടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കാണാന്‍ പറ്റുകയെന്നത് എല്ലാവര്‍ക്കും എപ്പോഴും കിട്ടുന്ന അവസരമല്ല. ഒരു പൊതുവേദിയില്‍ വെച്ച് മീറ്റ് ചെയ്യുന്നത് പോലെയല്ലല്ലോ ഒരു പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ച് കാണുന്നത്. ഞങ്ങളും അദ്ദേഹവും മാത്രമിരുന്ന 40 മിനുട്ട്. വളരെ പേഴ്സണല്‍ ലെവലില്‍ ഉള്ള സംഭാഷണം വളരെ നല്ലതായിരുന്നു.വേറെ ആരുമില്ല. നമ്മള്‍ റൂം തുറന്ന് ചെല്ലുമ്പോള്‍ അദ്ദേഹം വെല്‍ക്കം, ആ ജായിയെ എന്ന് പറഞ്ഞു. വളരെ സ്വീറ്റായിരുന്നു. ലോകത്തിലെ തന്നെ വളരെ സ്വാധീനമുള്ള നേതാവിന് മുന്നിലാണ് ഇരിക്കുന്നതെന്ന് ഞങ്ങള്‍ തോന്നിയില്ല” അഹാന പറയുന്നു.

”അദ്ദേഹം ഞങ്ങളെ വളരെ കംഫര്‍ട്ടബിള്‍ ആക്കി. ഒരു അപ്പൂപ്പനെ പോലെ തോന്നി. സംസാരിക്കാന്‍ വളരെ ഫ്രീയായി തോന്നി. അങ്ങനെയൊരു എനര്‍ജിയാണ് അദ്ദേഹം ക്രിയേറ്റ് ചെയ്തത്. ഇങ്ങനെയാെക്കെ സംഭവിച്ചോ എന്ന് തോന്നി. വളരെ റെസ്പെക്ട്ഫുള്‍ മീറ്റിംഗ് ആയിരുന്നു. അദ്ദേഹത്തിന് ഞങ്ങളെ അറിയാമായിരുന്നു. ഞങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോപ്പുലറാണ് എന്ന് അദ്ദേഹത്തിന് അറിയാം. മീറ്റ് ചെയ്യുന്നതിന് മുമ്പ് ഞങ്ങളെക്കുറിച്ച് ഒരു സ്റ്റഡി നടത്തിയിരുന്നു എന്നത് വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തെക്കുറിച്ച് ഒരുപാട് വ്യക്തമാക്കുന്നു” എന്നും അഹാന പറയുന്നു.

Continue Reading
To Top