Connect with us

Screenima

latest news

കല്യാണം കഴിക്കണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു

ദൃശ്യം എന്ന ഒറ്റ സിനിമ കാരണം മലയാളികള്‍ ഓര്‍ത്തിരിക്കുന്ന നടിയാണ് അന്‍സിബ ഹസന്‍. ജോര്‍ജുകുട്ടിയുടെ മൂത്ത മകള്‍ അഞ്ജുവായാണ് ദൃശ്യത്തില്‍ അന്‍സിബ എത്തിയത്. വീട്ടില്‍ നിയന്ത്രണങ്ങളുണ്ടായിരുന്നതിനാല്‍ സുഹൃത്തുക്കളെപ്പോലെ പുറത്തിറങ്ങി സഞ്ചരിക്കാന്‍ വിവാ?ഹം കഴിച്ചാല്‍ മതിയെന്ന് തനിക്ക് ഒരുകാലത്ത് തോന്നിയിരുന്നുവെന്ന് പറയുകയാണ് അന്‍സിബയിപ്പോള്‍.

ദൃശ്യം 3 പ്രൊമോഷന്റെ ഭാ?ഗമായി നല്‍കിയ ഒരഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അന്‍സിബ. ‘എന്റെ സുഹൃത്തുക്കളൊക്കെ പ്ലസ്ടു മുതല്‍ വിവാഹം കഴിക്കാന്‍ തുടങ്ങിയവരാണ്. അപ്പോഴൊക്കെ എനിക്ക് വിവാഹം കഴിക്കണമെന്ന് ഭയങ്കര ആ?ഗ്രഹം ആയിരുന്നു.

കാരണം വീട്ടില്‍ കുറേ നിയന്ത്രണങ്ങളുണ്ടായിരിക്കുമല്ലോ. അപ്പോള്‍ സുഹൃത്തുക്കളൊക്കെ വീട്ടില്‍ വരുന്നത് ഭര്‍ത്താവിന്റെ കൂടെ ബൈക്കിലായിരിക്കും. അതുപോലെ കറങ്ങാനൊക്കെ പോകും. ആ സമയത്ത് ഞാന്‍ ആലോചിച്ചിരുന്നത് കല്യാണം കഴിച്ചു കഴിഞ്ഞാല്‍ ഇങ്ങനെ പുറത്തു പോകാം, ബീച്ചില്‍ പോകാം, പാര്‍ക്കില്‍ പോകാം, ബൈക്കില്‍ വരാം എന്നൊക്കെ.

ഇതിന് വേണ്ടി മാത്രം കല്യാണം കഴിക്കണമെന്ന് ആലോചിച്ചിട്ടുണ്ട്’.- അന്‍സിബ പറഞ്ഞു. അതേസമയം താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് അന്‍സിബ അടുത്തിടെ രാജിവച്ചിരുന്നു. സം?ഘടനയുടെ ജോയിന്‍ സെക്രട്ടറി സ്ഥാനമാണ് അന്‍സിബ രാജിവച്ചത്.

വ്യക്തിപരമായും തൊഴില്‍പരമായും തിരക്കുകള്‍ ഉള്ളതിനാല്‍ ആണ് ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ നിന്ന് അന്‍സിബ ഹസന്‍ രാജി വച്ചത് എന്നായിരുന്നു സം?ഘടന പ്രസിഡന്റ് ശ്വേത മേനോന്‍ പറഞ്ഞത്.

Continue Reading
To Top