latest news
കുടുംബത്തിന് വേണ്ടി എന്റെ കാര്യങ്ങള്‍ മാറ്റിവെച്ചു; അപസ്തര
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് നടി അപ്സര രത്നാകരന്. നടന് ആല്‍ബിയായിരുന്നു അപ്സരയുടെ ഭര്‍ത്താവ്. 2021 ലായിരുന്നു വിവാഹം. അപ്സരയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. നടിയുടെ വിവാഹ ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടെന്ന് ഏറെ നാളായി അഭ്യൂഹമുണ്ട്. ഇതിനിടെ മൈല്‍സ്റ്റോണ്‍ മേക്കേര്‍സിന് നല്കിയ അഭിമുഖത്തില്‍ അപ്സര രത്നാകരന് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
കുടുംബത്തിന് വേണ്ടിയും ഞാന്‍ സമയം കണ്ടെത്താറുണ്ട്. അതിന് ഞാന്‍ എന്റെ കാര്യങ്ങള്‍ മാറ്റി വെക്കേണ്ടി വരും. എന്റെ ഇഷ്ടങ്ങള്‍ കോംപ്രമൈസ് ചെയ്യേണ്ടി വരും. ഞാനതിന് തയ്യാറായിരുന്നു. അത് മനസിലാക്കുന്നില്ലെന്ന് തോന്നിയപ്പോഴാണ് എന്റെ ജീവിതത്തില്‍ പല തീരുമാനങ്ങളും എടുത്തത്. ഒരു ഘട്ടം വരെ എനിക്ക് അഭിനയം പാഷന് മാത്രമായിരുന്നു. പിന്നെ അതൊരു ആവശ്യം കൂടിയായി. ഞാനിപ്പോള്‍ ചെയ്യുന്ന ജോലി അതാണ്. ആ ജോലി ചെയ്താലേ എനിക്ക് ശമ്പളം ഉണ്ടാകൂ. സാലറി ഉണ്ടെങ്കിലേ എന്റെ കുടുംബം നടത്താനാകൂ. ഒപ്പം കുടുംബത്തിന് വേണ്ടിയും സമയം കണ്ടെത്തും.
എല്ലാ കാര്യങ്ങളും അറിഞ്ഞ് കണ്ട് ചെയ്യാന്‍ എനിക്കിഷ്ടമായിരുന്നു. പക്ഷെ കുറേക്കഴിഞ്ഞപ്പോള്‍ അങ്ങോട്ട് കൊടുക്കുന്നതൊക്കെ തിരിച്ച് കിട്ടുന്നുണ്ടോ എന്ന ചിന്ത വന്നു. അപ്പോള്‍ പല കാര്യങ്ങളും റീ തിങ്ക് ചെയ്തു. പതിനാറാമത്തെ വയസില്‍ സീരിയലില്‍ അഭിനയിക്കാന്‍ തുടങ്ങിയതാണ്. അന്ന് തൊട്ട് ഇതുവരെയും എന്റെ ലൈഫ് ജേര്‍ണിയില്‍ എന്റെ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് ഞാനാണ്. ഒരിക്കലും മാതാപിതാക്കളെ ബുദ്ധിമുട്ടിച്ചിട്ടില്ല.
അതിന് ശേഷം ഒരു കുടുംബ ജീവിതം വേണമെന്ന് തോന്നി. പിന്നെ ഞാന്‍ മാത്രം കുടുംബം മുന്നോട്ട് കൊണ്ട് പോകുന്ന സാഹചര്യമായി. പക്ഷെ അന്നും ഞാനത് മാനേജ് ചെയ്തു. കുറേ ആയപ്പോഴേക്കും തിരിച്ച് എന്തെന്ന ചിന്ത വന്നു. മടുപ്പല്ല. വിഷമമായിരുന്നു. ഞാനെത്ര എഫെര്ട്ട് ഇട്ടിട്ടും എന്തുകൊണ്ട് ഒന്നും തിരിച്ച് അത് പോലെ വരുന്നില്ലെന്ന് ദൈവത്തോട് ചോദിച്ചിട്ടുണ്ട്. എന്റെ ജീവിതത്തില്‍ എന്ത് വന്നാലും നേരിടാന്‍ പറ്റുമെന്ന ആത്മവിശ്വാസം വന്നു. 29 വയസാണ് എനിക്ക്. ഇനി ഞാനെന്തും നേരിടും. ജീവിതത്തില്‍ ഞാന്‍ അനുഭവിച്ച പ്രശ്നങ്ങള്‍ ഇനി ആര്‍ക്കും ഉണ്ടാകരുത്. ജീവിതത്തില്‍ എന്തും നമുക്ക് അതിജീവിക്കാം. പക്ഷെ മാനസികമായി നമ്മള് ഓക്കെ അല്ലെങ്കില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. സുഹൃത്തുക്കളും കുടുംബവും എനിക്കൊപ്പമുണ്ട്. പക്ഷെ ഞാനായിട്ട് ഉണ്ടാക്കിയ കുറേ പെയിനുണ്ട്. വിശ്വസിച്ച് പോയതിന്റെ പേരില്‍. അത് വേറാര്‍ക്കും കൊടുക്കാന്‍ പറ്റില്ല. ഞാന്‍ തന്നെ അനുഭവിക്കണം എന്നും അപ്സര പറയുന്നു.
