latest news
അയാള്‍ക്ക് അയാളുടേതായിട്ടുള്ള ലോകമാണ്’; പ്രണവിനെ കുറിച്ച് മോഹന്‍ലാല്‍
മലയാളികള്‍ തങ്ങളുടെ സ്വന്തമെന്ന് പറയുന്ന ഒരു നടനാണ് മോഹന്‍ലാല്‍. അദ്ദേഹത്തോടുള്ള സ്‌നേഹം അതുപോലെ തന്നെ നടന്റെ മക്കളോടും മലയാളികള്‍ കാണിക്കാറുണ്ട്. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് സിനിമയിലെത്തിയപ്പോഴും മകള്‍ വിസ്മയ സിനിമയിലേക്ക് ചുവടു വച്ചപ്പോഴും ഹൃദയം കൊണ്ടാണ് മലയാളികള്‍ അവരെ സ്വീകരിച്ചത്.
അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയെങ്കിലും പ്രണവിന്റെ ലോകം എപ്പോഴും വേറെ ലെവലാണ്. യാത്രകളും എഴുത്തും സം?ഗീതവും സാ??ഹസികതയുമൊക്കെയായി ആര്‍ക്കും പിടികൊടുക്കാതെ നടക്കുകയാണ് പ്രണവ്. സിനിമയുടെ താരപ്പൊലിമയില്‍ ഒരിക്കലും പ്രണവിനെ മലയാളികള്‍ കണ്ടിട്ടില്ല.
വര്‍ഷത്തില്‍ ഒരു സിനിമ ചെയ്യും, അത് സൂപ്പര്‍ ഹിറ്റുമായിരിക്കും എന്നാണ് പ്രണവിനേക്കുറിച്ച് പൊതുവേ സിനിമാ പ്രേമികള്‍ പറയാറ്. ഇപ്പോഴിതാ എന്തുകൊണ്ടാണ് പ്രണവ് ഇത്രയും ബ്രേക്ക് എടുക്കുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മോ?ഹന്‍ലാല്‍. ഒരാള്‍ കഷ്ടപ്പെട്ടാല്‍ മതിയെന്ന് വിചാരിച്ചു കാണും എന്നായിരുന്നു തമാശരൂപേണയുള്ള ലാലേട്ടന്റെ മറുപടി.
ദൃശ്യം 3യുടെ പ്രൊമോഷന്റെ ഭാ?ഗമായി 24 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. ‘ഏതായാലും ഒരാള്‍ കഷ്ടപ്പെട്ടാല്‍ മതിയെന്ന് വിചാരിച്ചു കാണും. അത് ഓരോരുത്തരുടെ ചിന്തകളല്ലേ. അയാള്‍ വെറുതേ ഇരിക്കുകയല്ല.
അയാള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം ഒരു സം?ഗീത പരിപാടി സംഘടിപ്പിക്കുന്നുണ്ട്. സം?ഗീതം പഠിക്കുന്നുണ്ട്. എഴുതുന്നുണ്ട്. അയാള്‍ ചുമ്മാ ഇരിക്കുകയല്ല. അയാള്‍ക്ക് അയാളുടേതായിട്ടുള്ള ലോകമാണ്. അതില്‍ സിനിമയും ഉണ്ട്.
അത്രയേ ഉള്ളൂ. എനിക്ക് സിനിമയാണ് ലോകം. അതിന്റെ ഇടയില്‍ ബാക്കി കാര്യങ്ങള്‍ ചെയ്യാന്‍ സമയമില്ല’.- മോഹന്‍ലാല്‍ പറഞ്ഞു. മെയ് 21 ന് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലാണ് ദൃശ്യം 3 റിലീസ് ചെയ്യുന്നത്.
