latest news
പൈസയുള്ള ഒരാളെ കല്യാണം കഴിച്ച് സെറ്റിലാകാം എന്നത് തെറ്റായ ചിന്താഗതിയാണ്; അഹാന
സാമ്പത്തിക സ്വാതന്ത്ര്യം എന്ന് പറയുന്നത് പെണ്‍കുട്ടിക്ക് മാത്രമല്ല ഏതൊരു മനുഷ്യനും വേണ്ട ഒന്നാണെന്ന് നടി അഹാന കൃഷ്ണ. ഒരുപാട് കാര്യങ്ങളില്‍ പണത്തിന് സന്തോഷം കൊണ്ടുവരാനും സമാധാനം കൊണ്ടുവരാനുമൊക്കെ പറ്റുമെന്നും അഹാന പറഞ്ഞു. പൈസയുള്ള ഒരാളെ കല്യാണം കഴിച്ച് ജീവിതത്തില്‍ സെറ്റില്‍ ആകാം എന്ന് പറയുന്നത് ഭയങ്കര തെറ്റായ ചിന്താ?ഗതിയാണെന്നും നടി കൂട്ടിച്ചേര്‍ത്തു.
റെഡ് എഫ്എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഹാന. ‘സാമ്പത്തിക സ്വാതന്ത്ര്യം എന്ന് പറയുന്നത് ഒരു പെണ്‍കുട്ടിക്ക് മാത്രമല്ല, ഏതൊരു മനുഷ്യനും വേണ്ട ഒന്നാണ്. പണം കൊടുത്ത് സന്തോഷം വാങ്ങാന്‍ പറ്റില്ലെന്നൊക്കെ പറയും.
നമ്മുടെ വേണ്ടപ്പെട്ട ഒരാള്‍ മരിച്ചു പോയിക്കഴിഞ്ഞാല്‍ കാശ് കൊണ്ടുപോയി അവരെ തിരിച്ചു കൊണ്ടുവരാന്‍ ഒന്നും പറ്റില്ല. പക്ഷേ ഒരുപാട് കാര്യങ്ങളില്‍ പണത്തിന് സന്തോഷം കൊണ്ടുവരാനും സമാധാനം കൊണ്ടുവരാനുമൊക്കെ പറ്റും. നമുക്കിപ്പോള്‍ എന്തെങ്കിലും ഒരു പ്രശ്‌നം വരുമ്പോള്‍, നമ്മുടെ കയ്യില്‍ കാശുണ്ടെങ്കില്‍, അത് ശരിക്കും ഒരുപാട് പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ പറ്റുന്ന ഒരു പവര്‍ഫുള്‍ വെപ്പണ്‍ ആണ് പണം എന്ന് പറയുന്നത്.
ഏതൊരു വ്യക്തിക്കും വേണ്ട ഒന്നാണ് സാമ്പത്തിക സ്വാതന്ത്ര്യം. പൈസ ഉള്ള ഒരാളെ കല്യാണം കഴിച്ച് ജീവിതത്തില്‍ സെറ്റില്‍ ആകാം എന്ന് പറയുന്നത് ഭയങ്കര തെറ്റായ ചിന്താ?ഗതിയാണ്. നമ്മള്‍ മനുഷ്യരാണ്, മനുഷ്യരുടെ ഉള്ളില്‍ സ്വാര്‍ഥത ഉണ്ടാകും. നമുക്കെന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍, നിങ്ങളുടെ പഴ്‌സ് തുറന്ന് പൈസ എടുത്ത് എന്താണോ വേണ്ടത് അത് ചെയ്യുക എന്നുള്ളതാണ്.
അതാണ് ഒരു മനുഷ്യനെ സംബന്ധിച്ച് വേണ്ട ഏറ്റവും വലിയ കാര്യം. ഞാന്‍ എന്റെ കരിയര്‍ തുടങ്ങുന്നത് ഒരു അഭിനേതാവ് ആയിട്ടാണെങ്കിലും എനിക്കിപ്പോഴും ഏറ്റവും കൂടുതല്‍ താല്പര്യമുള്ള കാര്യം അതാണെങ്കിലും അതിന് പുറത്തേക്ക് എനിക്കൊരു വരുമാനം ഉണ്ടാക്കാന്‍ പറ്റിയതു കൊണ്ടാണ് ഇന്നും ഒരു നടിയെന്ന നിലയില്‍ എനിക്ക് പുതുമ നിലനിര്‍ത്താന്‍ പറ്റുന്നത്.
എനിക്ക് നല്ലതല്ലാത്ത സിനിമയുടെ അവസരങ്ങള്‍ വരുമ്പോള്‍ എനിക്ക് കാശിന് വേണ്ടി ആ വര്‍ക്ക് ഏറ്റെടുക്കേണ്ടി വരുന്നില്ല. കാരണം, നമ്മള്‍ കുട്ടിയായിരിക്കുമ്പോള്‍ കണ്ടിട്ടുണ്ട്. അച്ഛനൊക്കെ താല്പര്യമില്ലാത്ത സിനിമകള്‍ പോലും ചിലപ്പോള്‍ എടുക്കേണ്ടി വരും. കാരണം ജീവിക്കാന്‍ കാശ് വേണം. അപ്പോള്‍ ജോലി ചെയ്താലേ കാശ് കിട്ടുകയുള്ളൂ.
അതുകൊണ്ട് ആ അനുഭവം എന്താണെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം. എനിക്കൊക്കെ തന്നെ ഒന്ന് രണ്ട് സിനിമകള്‍, അല്ലെങ്കില്‍ അത്രയും ആകാംക്ഷ തോന്നാത്ത സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അത് ചെയ്തു കൊണ്ടിരിക്കവേ ഞാന്‍ മനസിലാക്കിയിട്ടുണ്ട്. നമുക്ക് അങ്ങനെ തോന്നുന്ന സിനിമ ചെയ്യാന്‍ ഭയങ്കര ബുദ്ധിമുട്ടാണ് എന്നാണ് താരം പറഞ്ഞത്.
