Connect with us

Screenima

latest news

മണ്ടന്‍ കല്യാണങ്ങള്‍, എന്റെ 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു

സിനിമയിലൂടേയും ടെലിവിഷനിലൂടേയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മീര വാസുദേവ്. മോഹന്‍ലാല്‍ നായകനായ തന്മാത്രയിലൂടെയാണ് മീര കരിയര്‍ ആരംഭിക്കുന്നത്. ചിത്രത്തിലെ പ്രകടനം കയ്യടി നേടിയെങ്കിലും തുടര്‍ന്ന് സിനിമയില്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ല. എന്നാല്‍ ടെലിവിഷനിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറാനായി.

അതേസമയം മീരയുടെ ദാമ്പത്യ ജീവിതങ്ങള്‍ വിജയകരമായിരുന്നില്ല. മൂന്ന് തവണ വിവാഹിതയാവുകയും വിവാഹമോചിതയാവുകയും ചെയ്തിട്ടുണ്ട് മീര വാസുദേവ്. ഇപ്പോഴിതാ ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിവാഹങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മീര വാസുദേവ്. മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ കളഞ്ഞുവെന്നാണ് താരം പറയുന്നത്.

”ഞാന്‍ എന്റെ മകനോട് പറയാറുണ്ട്- മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി ഞാന്‍ പതിനേഴ് വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞതാണ്. ബുദ്ധിപരമായി വര്‍ക്ക് ചെയ്തുകൊണ്ട് ഒരുപാട് കാര്യങ്ങള്‍ ആ സമയം കൊണ്ട് ചെയ്യാമായിരുന്നു. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍, സിനിമ, ഫിറ്റ്നസ്, മികച്ച ഒരു കൂട്ടായ്മ രൂപപ്പെടുത്തി എടുക്കാമായിരുന്നു” മീര വാസുദേവ് പറയുന്നു.

”എന്റെ ജീവിതം കൊണ്ട് എനിക്ക് ഇതിലും എത്രയോ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമായിരുന്നു. പക്ഷേ എനിക്ക് സാധിച്ചില്ല. എന്റെ അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും കൂടെ ഒരുപാട് സമയം ചെലവഴിക്കാമായിരുന്നു. അത് ചെയ്യാതെ മറ്റുള്ളവര്‍ക്ക് ഞാന്‍ സമയം വെറുതെ കളഞ്ഞല്ലോ” എന്നാണ് താരം പറയുന്നത്. എന്നെ വില കുറച്ച് കണ്ടവര്‍, എന്നെ ബഹുമാനിക്കാത്തവര്‍, അവര്‍ക്ക് വേണ്ടി അത്തരം ബന്ധങ്ങളില്‍ ഒരുപാട് സമയം ഞാന്‍ കളഞ്ഞുവെന്നും മീര പറയുന്നു.

Continue Reading
To Top