Connect with us

Screenima

latest news

‘അമ്മ’യില്‍ നിന്ന് രാജിവച്ച് നടി അന്‍സിബ

കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് രാജിവച്ച് നടി അന്‍സിബ ഹസന്‍. സം?ഘടനയുടെ ജോയിന്‍ സെക്രട്ടറി സ്ഥാനമാണ് അന്‍സിബ രാജിവച്ചത്. താരത്തിന്റെ രാജി സംഘടന അം?ഗീകരിച്ചു. വ്യക്തിപരമായ കാരണങ്ങളാലും ജോലി സംബന്ധമായ തിരക്കുകളാലുമാണ് അന്‍സിബ രാജി വച്ചതെന്ന് ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോന്‍ വ്യക്തമാക്കി.

കൊച്ചിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോ?ഗത്തിന് ശേഷമാണ് ശ്വേത മേനോന്‍ ഔദ്യോ?ഗിക വിശദീകരണം നല്‍കിയത്. ഫെബ്രുവരി 21ന് അന്‍സിബ രാജിക്കത്ത് നല്‍കിയിരുന്നതായി ശ്വേത പറഞ്ഞു. തൊഴില്‍പരമായ തിരക്കുകള്‍ ഉള്ളതിനാല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സമയം കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ളതിനാലാണ് ഈ തീരുമാനമെന്ന് അന്‍സിബ അറിയിച്ചതായി ശ്വേത മേനോന്‍ പറഞ്ഞു.

”വ്യക്തിപരമായും തൊഴില്‍പരമായും തിരക്കുകള്‍ ഉള്ളതിനാല്‍ ആണ് ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ നിന്ന് അന്‍സിബ ഹസന്‍ രാജി വച്ചത്. ഫെബ്രുവരി 21-ന് തന്നെ അന്‍സിബ രാജി സന്നദ്ധത അറിയിച്ചിരുന്നു. ഇതൊരു നിസ്വാര്‍ത്ഥ സേവനമാണ്.

സംഘടനയുടെ മീറ്റിങ്ങുകളില്‍ കൃത്യമായി പങ്കെടുക്കാനോ സജീവമായി പ്രവര്‍ത്തിക്കാനോ സാധിക്കാത്ത സാഹചര്യത്തില്‍ മെമ്പറായി തുടരുന്നത് ശരിയല്ലെന്ന നിലപാടിലായിരുന്നു അന്‍സിബ. ഇന്ന് നടന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ വച്ച് ഞങ്ങള്‍ അന്‍സിബയെ വിളിച്ചു സംസാരിച്ചിരുന്നു. രാജി അംഗീകരിക്കണമെന്ന് അന്‍സിബ ആവശ്യപ്പെട്ടതോടെ എല്ലാവരും ചേര്‍ന്ന് അത് പാസാക്കി’. -ശ്വേത മേനോന്‍ പറഞ്ഞു.

ശ്വേത മേനോന്‍ അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇലക്ഷനില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു സ്ഥാനാര്‍ഥി അന്‍സിബ ഹസന്‍ ആയിരുന്നു. ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കാണ് അന്‍സിബ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.

Continue Reading
To Top