Connect with us

Screenima

Uncategorized

വിവാഹവാര്‍ഷികദിനത്തില്‍ കുറിപ്പുമായി സ്‌നേഹ

തമിഴകത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്‌നേഹയും പ്രസന്നയും. മലയാള സിനിമാപ്രേക്ഷകര്‍ക്കും ഏറെ സുപരിചിതരാണ് ഇരുവരും. ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു സ്‌നേഹയുടെ തുടക്കം. തുറുപ്പുഗുലാന്‍, പ്രമാണി, ശിക്കാര്‍, വന്ദേമാതരം, ഒരേ മുഖം, ദ ഗ്രേറ്റ് ഫാദര്‍, ക്രിസ്റ്റഫര്‍ തുടങ്ങിയ മലയാളചിത്രങ്ങളിലെല്ലാം സ്‌നേഹ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തില്‍ മമ്മൂട്ടിയുടെ നായികയായാണ് സ്‌നേഹ ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത്. ബ്രദേഴ്‌സ് ഡേ, കിംഗ് ഓഫ് കൊത്ത തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രസന്നയും മലയാളികള്‍ക്ക് സുപരിചിതനാണ്.

14-ാം വിവാഹവാര്‍ഷികദിനത്തില്‍ പ്രസന്നയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് സ്‌നേഹ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘പ്രിയപ്പെട്ട പ്രസന്നയ്ക്ക് പതിനാലാം വിവാഹവാര്‍ഷിക ആശംസകള്‍.

സന്തോഷത്തിലും വെല്ലുവിളികളിലും ചിരിയിലും കണ്ണീരിലും പരസ്പരം കൈകോര്‍ത്തുപിടിച്ചുള്ള 14 വര്‍ഷങ്ങള്‍… ഇന്നും ഓരോ ദിവസവും നമ്മള്‍ പരസ്പരം തിരഞ്ഞെടുക്കുന്നു. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും തണലായി ഒപ്പമുണ്ടായിരുന്നു-ഒന്നിച്ചു വളര്‍ന്നു, കഠിനമായ ദിനങ്ങളില്‍ കരുത്തായി, സുന്ദരമായ നിമിഷങ്ങളെ ആഘോഷമാക്കി അങ്ങനെ എണ്ണമറ്റ ഓര്‍മ്മകള്‍ നെയ്‌തെടുത്തു.

സത്യം പറഞ്ഞാല്‍, ഈ 14 വര്‍ഷത്തെ ഏറ്റവും വലിയ പ്രണയകഥ എന്നത് പരസ്പരം മൂഡ് സ്വിങ്സിനെയും ശീലങ്ങളെയും നിസ്സാര കാര്യങ്ങള്‍ക്കായുള്ള വഴക്കുകളെയും അതിജീവിച്ചു മുന്നോട്ട് പോകുന്നു എന്നത് തന്നെയാണ്.

തമാശകള്‍ മാറ്റി വെച്ചാല്‍, നമ്മള്‍ പങ്കിടുന്ന ഈ ബന്ധം അത്രമേല്‍ മനോഹരമാണ്‌സ്‌നേഹത്തിലും ക്ഷമയിലും പരസ്പര ധാരണയിലും കെട്ടിപ്പടുത്ത ഒരു ആത്മബന്ധം.

ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ സ്‌നേഹത്തോടെയും ചിരിയോടെയും ഓര്‍മ്മകളോടെയും പരസ്പരം ശല്യം ചെയ്ത് മുന്നോട്ട് നീങ്ങാം. ഐ ലവ് യൂ,’ എന്നാണ് സ്‌നേഹ കുറിച്ചത്.

Continue Reading
To Top