Connect with us

Screenima

latest news

മകളുടെ തെറ്റ് പറഞ്ഞ് കൊടുത്ത് തിരുത്തൂ! സിന്ധുവിനോട് ആരാധകര്‍

കെകെ ഫാമിലിയുള്ളവരെല്ലാം സോഷ്യല്‍മീഡിയയില്‍ ആക്ടീവാണ്. വ്ളോഗിലും, പോസ്റ്റുകളിലൂടെയുമായി പങ്കിടുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. അഹാനയും, ഹന്‍സികയുമൊക്കെ സബ്സ്‌ക്രിപ്ഷന്‍ തുടങ്ങിയിരുന്നു. അടുത്തിടെ ഹന്‍സിക പങ്കുവെച്ച വീഡിയോ വൈറലായിരുന്നു. ഇതെന്താണ് ഇങ്ങനെയൊരു വീഡിയോ എന്നായിരുന്നു ചോദ്യങ്ങള്‍. ഇങ്ങനെയാണോ ഡാന്‍സ്, ഇതുകൊണ്ടെന്താണ് ഉദ്ദേശിച്ചത്, സബ്സ്‌ക്രിപ്ഷന്‍ വര്‍ധിപ്പിക്കാന്‍ വേണ്ടി ചെയ്തതാണോയെന്നായിരുന്നു ചോദ്യങ്ങളെല്ലാം. അച്ഛനും അമ്മയും ഇതൊന്നും കാണുന്നില്ലേയെന്ന് ചോദിച്ചവരുമുണ്ടായിരുന്നു. ഇപ്പോഴിതാ പുതിയ വ്ളോഗിലൂടെയായി വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സിന്ധു കൃഷ്ണ. അഹാനയുടെ കൂട്ടുകാരിയുടെ വിവാഹത്തില്‍ പങ്കെടുത്തതും, ഫംഗ്ക്ഷനിലെ മറ്റ് വിശേഷങ്ങളുമൊക്കെയായിരുന്നു വീഡിയോയില്‍.

കമന്റ് ബോക്സ് നിറയെ ഹന്‍സികയുടെ വീഡിയോയെക്കുറിച്ചായിരുന്നു ചര്‍ച്ച. ഹന്‍സിക അടുത്തിടെ പോസ്റ്റ് ചെയ്ത വീഡിയോയെക്കുറിച്ചായിരുന്നു കമന്റുകളെല്ലാം. കമന്റുകള്‍ ഡിലീറ്റ് ചെയ്യുന്നതിനെക്കുറിച്ചും ആളുകള്‍ പറയുന്നുണ്ടായിരുന്നു. നെഗറ്റീവായാലും പോസിറ്റീവായാലും കമന്റുകള്‍ ഇടുന്നവര്‍ എന്ത് തെറ്റാണ് ചെയ്തത്. നിങ്ങളെന്ത് ചെയ്താലും, അതെല്ലാം ശരിയെന്ന് വെച്ച് മിണ്ടാതെയിരിക്കണോ, ജനങ്ങള്‍ പ്രതികരിക്കും. നിങ്ങളുടെ കുടുംബം എന്തിനാണ് കമന്റുകള്‍ ഡിലീറ്റ് ചെയ്യുന്നതും, ഹൈഡ് ചെയ്യപന്നതും. തെറ്റ് പറ്റിയിട്ടില്ല എന്നുറപ്പുണ്ടെങ്കില്‍ ഇങ്ങനെ ചെയ്യുമോ. ജനങ്ങളെ വിഡ്ഡികളാക്കരുത്. നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്നവരാണ് അഭിപ്രായങ്ങള്‍ പറയുന്നത്. ഹന്‍സികയുടെ വീഡിയോ കണ്ടിരുന്നു. അത് നിങ്ങള്‍ പോത്സാഹിപ്പിച്ചോളൂ, പക്ഷേ, സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യരുത് എന്നായിരുന്നു കമന്റുകളിലെല്ലാം വന്ന അഭിപ്രായം.

ഇന്നലെ ഞാന്‍ പല തവണ പോസ്റ്റ് ചെയ്ത കമന്റ് ഡിലീറ്റ് ചെയ്തു അല്ലെ. കൊള്ളാം മക്കള്‍ക്ക് നല്ലത് പറഞ്ഞു കൊടുത്തു നേര്‍വഴിക്ക് വളര്‍ത്തേണ്ട അമ്മ ഇങ്ങനെ തന്നെ വേണം. മക്കളെ പറഞ്ഞു തിരുത്തുന്നത്തിന് പകരം വിമര്‍ശങ്ങള്‍ അവോയ്ഡ് ചെയ്താല്‍ എല്ലാം ശരി ആയി എന്നാണോ, നിങ്ങള്‍ക്കും നിങ്ങളുടെ മക്കള്‍ക്കും ഇതൊന്നും പ്രശ്‌നം അല്ലെന്ന് അറിയാം. നെ?ഗറ്റീവ് കമന്റുകളെല്ലാം കുത്തിയിരുന്ന് ഡിലീറ്റ് ചെയ്യും. എന്നിട്ട് അടുത്ത വീഡിയോയുമായി നാളെ വീണ്ടും വരും. നാണം ഉള്ളവര്‍ക്കല്ലെ നാണക്കേട് ഉണ്ടാകൂ. അത് ഇല്ലാത്തവര്‍ക്ക് കുഴപ്പം ഇല്ലല്ലോ. എന്തു ചെയ്തിട്ടയലും കുഴപ്പമില്ല കാശ് ഉണ്ടാക്കിയാല്‍ മാത്രം മതി എന്ന് വിചരിക്കുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല. നിങ്ങളുടെ മക്കളുടെ നിലവാരം എല്ലാര്‍ക്കും അറിയാവുന്നതാണ്. എന്നാല് താങ്കളുടെ സോ കോള്‍ഡ് ഇന്‍ഫ്‌ളുവന്‍സര്‍ മകളുടെ ‘ ഇന്‍ഫ്‌ളുവന്‍സ്’ കാരണം നശിക്കുന്ന കുറെ പാവം കുട്ടികള്‍ക്ക് വേണ്ടിയാണ് ഞാന്‍ സംസാരിച്ചത്. മക്കളെ നന്നായി വളര്‍ത്തുക എന്നായിരുന്നു ഒരാള്‍ പറഞ്ഞത്.

Continue Reading
To Top