Connect with us

Screenima

latest news

ഹന്‍സികയുടെ ഫോട്ടോ ലീക്കില്‍ വലിയ വിവാദം

ഹന്‍സിക കൃഷ്ണയുടെ ഇന്‍സ്റ്റ?ഗ്രാം സബ്‌സ്‌ക്രിപ്ഷന്‍ കണ്ടന്റ് ലീക്കായത് വിവാ?ദമാകുന്നു. ദൃശ്യങ്ങളുടെ സ്‌ക്രീന്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചെറുപ്രായത്തില്‍ അപകടങ്ങള്‍ ഒരുപാടുള്ള സോഷ്യല്‍ മീഡിയയില്‍ ഹന്‍സിക സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയതില്‍ വീട്ടുകാര്‍ക്കാണ് കൂടുതല്‍ വിമര്‍ശനങ്ങളും വരുന്നത്. ചേച്ചി അഹാന കൃഷ്ണ സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയത് കണ്ടാണ് ഹന്‍സികയും തുടങ്ങിയത്. പണത്തിനും പ്രശസ്തിക്കുമപ്പുറം ചില മൂല്യങ്ങള്‍ വേണ്ടതുണ്ടെന്നാണ് കെകെ കുടുംബത്തെ വിമര്‍ശിക്കുന്നവര്‍ പറയുന്നത്.

മക്കളെ കുറച്ച് ചിറകിനടിയില്‍ വെക്കണം. ഒരു ഘട്ടം വരെ. അത് കഴിഞ്ഞിട്ട് കുഴപ്പമില്ല. ഇതാണ് നല്ലതെന്ന് മക്കളോട് പറയും. ഒരു കാര്യത്തിലും ബലം പിടിക്കില്ല. പ്രത്യേകിച്ച് മൂത്ത മകള്‍ വലുതായി. അവള്‍ക്ക് വളരെയധികം മനസിലാക്കാനുള്ള കഴിവുണ്ടെന്നാണ് കൃഷ്ണകുമാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇന്ന് കമ്പ്യൂട്ടര്‍ യു?ഗമാണ്. അവരങ്ങോട്ട് പോകും. പോകണം. പക്ഷെ പല കാര്യങ്ങളും അറിയാതെ പോപ് അപ് ചെയ്ത് വരും.

ഇന്ന് കുട്ടികള്‍ക്ക് അത് ഹാന്‍ഡില്‍ ചെയ്യാനറിയില്ല. അറിയാവുന്ന പ്രായമായാല്‍ അത് വിഷയമല്ല. സെക്‌സ് എന്താണെന്ന് അറിയാത്ത പ്രായത്തില്‍ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ചൂഷണം ചെയ്യുന്ന വലിയ വിഭാ?ഗമുണ്ട്. അതിനകത്തേക്ക് പോകാതിരിക്കുക. ഞാന്‍ ഒളിഞ്ഞ് നോക്കാതെ നേരെ പോയി ആരോടാണ് ചാറ്റ് ചെയ്യുന്നതെന്ന് ചോദിക്കും. ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നത് എനിക്ക് വിഷയമല്ല. പക്ഷെ അറിയാത്ത ആളുകളാകരുത്. മക്കളായ ഇവര്‍ നന്നാകണമെന്ന് ഏറ്റവും കൂടുതല്‍ ആ?ഗ്രഹിക്കുക ഞാനും സിന്ധുവുമാണ്. ഇന്ന് അവര്‍ക്ക് നിയന്ത്രണമായി തോന്നിയാല്‍ എനിക്കത് പ്രശ്‌നമില്ലെന്നും അന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ഈ അഭിമുഖം നല്‍കുമ്പോള്‍ ഹന്‍സിക കൃഷ്ണ കൊച്ചുകുട്ടിയാണ്. സിനിമാ രം?ഗത്തേക്ക് നായികയായി തുടക്കം കുറിക്കാനൊരുങ്ങുകയാണ് ഹന്‍സിക കൃഷ്ണ. അമല്‍ നീരദിന്റെ ബാച്ചിലര്‍ പാര്‍ട്ടി 2 എന്ന സിനിമയില്‍ ഹന്‍സികയുമുണ്ടെന്നാണ് വിവരം. സിനിമാ രം?ഗത്ത് ശോഭിക്കാന്‍ ഹന്‍സികയ്ക്ക് സാധിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഈ അവസരത്തില്‍ സോഷ്യല്‍ മീഡിയയില്‍ സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങേണ്ട ആവശ്യം ഹന്‍സികയ്ക്കുണ്ടായിരുന്നോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.

Continue Reading
To Top